കെസിബിസിയുടെ പുതിയ പ്രസിഡന്റായി മാർ ക്ലീമിസ് കാതോലിക്കാ ബാവ

കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്‍റായി സീറോ മലങ്കര സുറിയാനി സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് മാര്‍ ക്ലീമീസ്, കെസിബിസി അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. കെസിബിസി ആസ്ഥാന കാര്യാലയമായ പി.ഒ.സിയിൽ നടന്നുവന്ന ത്രീദിന ശീതകാല സമ്മേളനത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

ഇരങ്ങാലിക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് കെസിബിസിയുടെ പുതിയ വൈസ് പ്രസിഡന്റ്. സെക്രട്ടറി ജനറലായി കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെയും തെരഞ്ഞെടുത്തു.

സീറോമലബാര്‍ സഭയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിയായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി കെസിബിസി അധ്യക്ഷ പദം അലങ്കരിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.