പ്രതിസന്ധികളിൽ നാം യൗസേപ്പിതാവിന്റെ ‘നിശബ്ദ ധൈര്യം’ അനുകരിക്കുക: ഫ്രാൻസിസ് പാപ്പാ

ഡിസംബർ 18- ന് ആഗമനകാലത്തിന്റെ അവസാന ഞായറാഴ്ച, ധൈര്യത്തിന്റെയും കർത്താവിലുള്ള വിശ്വാസത്തിന്റെയും ഉദാഹരണമായി യൗസേപ്പിതാവിന്റെ ജീവിതമാതൃക പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സന്നിഹിതരായ വിശ്വാസികളോടാണ് പാപ്പാ ഇത് പറഞ്ഞത്.

“പ്രതിസന്ധിയിൽ യൗസേപ്പിതാവ് എല്ലാറ്റിനുമുപരിയായി ദൈവത്തിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിക്കാൻ ആവശ്യപ്പെടുന്ന ദൈവത്തോട്, ‘അതെ’ എന്ന് ജോസഫ് ഉത്തരം നൽകി. അദ്ദേഹത്തിന്റെ ധൈര്യം വീരോചിതവും നിശബ്ദവുമാണ്. പ്രതിസന്ധികളെ സ്വപ്നങ്ങളാക്കി മാറ്റുന്നതിൽ അദ്ദേഹം ഒരു വിദഗ്ദ്ധനാണ്. അതെ, ദൈവം പ്രതിസന്ധികളെ പുതിയ കാഴ്ചപ്പാടുകളിലേക്ക് തുറക്കുന്നു. ഒരുപക്ഷേ, നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കുകയില്ല. അത് ദൈവത്തിന്റെ പദ്ധതിയാണ്” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.