നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം; 12 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. ഏപ്രിൽ 16 ന് നൈജീരിയയുടെ തലസ്ഥാന നഗരമായ നാസർവയിലും സമീപ പ്രദേശങ്ങളിലുമാണ് ആക്രമണം നടന്നത്.

നാസർവയിൽ കൂടാതെ തട്ടാറ മട, മിഗിനി, ആഗ്വാൻ ബാറാവു തുടങ്ങിയ സമീപ പ്രദേശങ്ങളിലും കൊക്കോണ കൗണ്ടിയുടെ ഗ്രാമങ്ങളിലും നടന്ന ക്രിസ്ത്യൻ ഗ്രാമങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ തീവ്രവാദികൾ ക്രൈസ്തവരുടെ വീടുകൾ അഗ്നിക്കിരയാക്കി. പ്രാദേശിക സഭയുടെ കേന്ദ്രമായി മട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന (ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ) ECWA എന്ന ക്രൈസ്തവ സമൂഹത്തിലെ പാസ്റ്ററുടെ വീടും മറ്റു വീടുകളും കത്തിനശിച്ചുവെന്നും നൂറുകണക്കിന് വിശ്വാസികൾ പലായനം ചെതുവെന്നും ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ അംഗ്‌വാൻ ചെയർമാൻ ദൻലാൻഡി ണ്ടൊഹ് അറിയിച്ചു.

തദ്ദേശവാസിയായ കോറിയോ മൂസായാണ് അക്രമകാരികൾ ഫുലാനി ഭീകരരാണെന്ന് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ ക്രൈസ്തവരെ മൃഗങ്ങളെപ്പോലെയാണ് അക്രമികൾ കൊലപ്പെടുത്തിയതെന്നും നാസർവയുടെ സമീപങ്ങളിൽ അധിവസിക്കുന്ന ഏതാനും പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും കോറിയോ മൂസ അറിയിച്ചു. ലക്ഷകണക്കിന് വസ്തുവകകളും ഭക്ഷ്യവിഭവങ്ങളും കത്തിനശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.