
കെനിയയിൽ എച്ച് ഐ വി രോഗികൾ ആശങ്കയിൽ. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയയിൽ ആണ് എച്ച് ഐ വി മരുന്നുകൾ ശേഖരിക്കുന്ന ഹെൽത്ത് ക്ലീനിക്ക് ആലീസ് ഒക്വിറിയ സ്ഥിതിചെയ്യുന്നത്. എന്നാൽ യു എസ് സർക്കാർ വിദേശ സഹായം മരവിപ്പിച്ചതിനുശേഷം, ഒരു മാസത്തെ റീഫോളുകൾക്ക് ആന്റി റിട്രോവൈറൽ മരുന്നുകളുടെ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഇത് എച്ച് ഐ വി രോഗികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇവിടുത്ത വെയർ ഹൗസിലേക്ക് ജീവൻ രക്ഷിക്കുന്ന ദശലക്ഷക്കണക്കിന് ഡോസുകൾ എത്താറുണ്ട്. വെയർഹൗസിൽ നിന്ന് അരമണിക്കൂർ ഡ്രൈവ് ചെയ്താൽ ക്ലിനിക്കിലേക്ക് എത്താവുന്നതാണ്. യു എസ് ധനസഹായം ഇല്ലാതെ കെനിയയിലേക്ക് യു എസ് സർക്കാർ സംഭാവന ചെയ്യുന്ന എല്ലാ എച്ച് ഐ വി മരുന്നുകളും ലഭ്യമാകുന്നത് നിലയ്ക്കും. ഇതോടെ വിതരണവും നിലയ്ക്കും. ഇത് എച്ച് ഐ വി മരുന്നുകളുടെ കാര്യത്തിൽ മാത്രമല്ല മറ്റ് ചില മരുന്നുകളുടെ വിതരണവും ആശങ്കാജനമാം വിധമാകും എന്നാണ് കെനിയയിലെ ഒരു മുൻ യു എസ് എ ഐ ഡി ഉദ്യോഗസ്ഥനും ആരോഗ്യ ഉദ്യോഗസ്ഥനും പറയുന്നത്.
ജനുവരി 20 ന് അധികാരമേറ്റശേഷം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തെ വിദേശസഹായം മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. എച്ച് ഐ വി യെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനുള്ള മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ആഗോളവിതരണ ശൃംഖലയെ ഈ ഉത്തരവ് ബാധിച്ചിട്ടുണ്ട്.




