
നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം അമേരിക്കയിലേക്ക് അജപാലന ശുശ്രൂഷയ്ക്ക് പോയ രണ്ടു വൈദികരുടെ തിരിച്ചുവരവ് തടഞ്ഞു. തുടർച്ചയായ മൂന്നാം വർഷവും രാജ്യത്തെ തെരുവുകളിൽ ഘോഷയാത്രകൾ നടത്തുന്നത് വിലക്കിയിരിക്കുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു പ്രഹരമാണിത്.
പൊലീസ് പുരോഹിതന്മാരെ നിരീക്ഷിക്കുകയും അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ ആവശ്യപ്പെടുകയും അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ പുതിയ തെളിവാണ് വൈദികരുടെ രാജ്യത്തേക്കുള്ള തിരിച്ചുവരവ് തടഞ്ഞ സംഭവം. 2018 നും 2024 നും ഇടയിൽ നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തിയത് ഏകദേശം ആയിരത്തോളം ആക്രമണങ്ങൾ ആണ്.
നിക്കരാഗ്വയിലെ വിശുദ്ധ വാരത്തിലെ ഘോഷയാത്രകൾ തടയാൻ സ്വേച്ഛാധിപത്യം 14,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.