നിക്കരാഗ്വയിൽ തടവിലാക്കിയ എട്ടു വൈദികരെ എൽ ചിപോട്ട് ജയിലിലേക്കു മാറ്റി

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യത്താൽ തടവിലാക്കപ്പെട്ട എട്ടു വൈദികരെ ‘രാഷ്ട്രീയത്തടവുകാരുടെ പീഡനജയിൽ’ എന്നറിയപ്പെടുന്ന ‘എൽ ചിപോട്ട്’ ജയിലിലേക്കു മാറ്റിയതായി റിപ്പോർട്ട്. സ്വതന്ത്ര നിക്കരാഗ്വൻ മാധ്യമമായ ലാ പ്രെൻസ, നിക്കരാഗ്വൻ എപ്പിസ്കോപ്പൽ കോൺഫറൻസിന് (സി.ഇ.എൻ) അടുത്തുള്ള സ്രോതസ്സുകളിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു.

സാൻ ജുവാൻ ബൗട്ടിസ്റ്റ ഡി മസയ പള്ളിയിലെ ഇടവക പുരോഹിതനായിരുന്ന ഫാ. ഹാർവിംഗ് പാഡില്ലയെ, സെപ്തംബർ 28 -ന് നാടുകടത്താൻ (ഇപ്പോഴും വെളിപ്പെടുത്താത്ത ഒരു രാജ്യത്തേക്ക്) ശ്രമിച്ചതിനുശേഷമാണ് ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സർക്കാർ ഈ പ്രതികാരനടപടികൾ സ്വീകരിച്ചത്. കൂടാതെ, വൈദികരുടെ ബന്ധുക്കൾക്ക്, അവർ ഇപ്പോഴുള്ള സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളില്ലെന്നും, വൈദികരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ മുമ്പ് ഇതേ ഔട്ട്‌ലെറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ 13 വൈദികർ തടവിലായിട്ടുണ്ട്; അവരിൽ ഭൂരിഭാഗവും എസ്റ്റെലി രൂപതയിൽപെട്ടവരാണ്. ബിഷപ്പ് റോളാൻഡോ അൽവാരസ് അന്യായമായി 26 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. ഒക്ടോബർ ഒന്നിനും ഒമ്പതിനും ഇടയിൽമാത്രം, ഏകാധിപത്യഭരണകൂടം ആറോളം കത്തോലിക്കാ പുരോഹിതരെ തടവിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.