മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുൻ അധ്യക്ഷൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്‌ കാ​ലം ചെ​യ്തു

മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുൻ അധ്യക്ഷൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്‌ കാലം ചെ​യ്തു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വച്ചായിരുന്നു അ​ന്ത്യം. തി​രു​വ​ല്ല അര​മ​ന​യി​ൽ വി​ശ്ര​മജീ​വി​തം ന​യി​ച്ചുവ​രി​ക​യാ​യി​രു​ന്നു അദ്ദേഹം.

1945 മേ​യ് 25 ന് ​തി​രു​വ​ല്ല​യി​ലെ ക​ല്ലൂ​പ്പാ​റ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ​നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​​വും റോ​മിലെ പ്രൊ​പ്പ​ഗാന്ത കോ​ള​ജി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്രവും പൂ​ർ​ത്തി​യാ​ക്കി. റോ​മി​ലെ ഉ​ർബാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബൈ​ബി​ൾ തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റും അദ്ദേഹം നേ​ടി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സെന്റ് മേ​രീ​സ് മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ, തി​രു​വ​ല്ല പുഷ്പഗിരി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ എ​ന്നീ പ​ദ​വി​ക​ളിലും അദ്ദേഹം പ്രവർത്തിച്ചു. 2008 ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​നാ​ണ് മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. സെപ്റ്റംബർ 21 തിങ്കളാഴ്ചയാണ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂലിയോസിന്റെ കബറടക്കം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.