നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത: 2023 -ൽ തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും

ഡാനിയൽ ഒർട്ടേഗയുടെയും അദ്ദേഹത്തിന്റെ ഭാര്യയും നിക്കരാഗ്വ വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും, കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത മാറ്റമില്ലാതെ തുടരുകയാണ്. 2023 -ൽ മാത്രം തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും രണ്ട് സെമിനാരിക്കാരെയുമാണ്; അതിൽ അവസാനത്തേത് ഡിസംബർ 31 -നാണ്.

നിക്കരാഗ്വ: എ പെർസിക്യൂറ്റഡ് ചർച്ച് എന്ന ഗവേഷണത്തിന്റെ രചയിതാവും നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിനയുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 2018 മുതൽ കത്തോലിക്കാ സഭയ്‌ക്കെതിരായ ഒർട്ടെഗ ഭരണകൂടത്തിന്റെ ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. ഡിസംബർ 31 -ന്, ജിനോടെഗ രൂപതയിലെ സാന്താ മരിയ ഡി പന്താസ്മയിലെ ന്യൂസ്ട്ര സെനോറ ഡി ലോസ് ഡോളോറസ് ഇടവകയിലെ ഇടവക വികാരിയായ ഫാ. ഗുസ്താവോ സാന്ഡിനോ ഒച്ചോവയെ പൊലീസും അർധസൈനികരും ചേർന്ന് തട്ടിക്കൊണ്ടുപോയി.

ബിഷപ്പ് മോറയെ ഡിസംബർ 20 -നാണ് പോലീസും അർധസൈനികരും ചേർന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് ഒരുദിവസംമുമ്പ് അദ്ദേഹം ബിഷപ്പ് റൊളാൻഡോ അൽവാരസിനുവേണ്ടി പ്രാർഥിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.