വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഓൺലൈനായി വിൽക്കുന്നതിനെ അപലപിച്ച് അസീസിയിലെ ബിഷപ്പ്

കാർലോ അക്കുത്തിസിന്റെയും വി. ഫ്രാൻസിസിന്റെയും തിരുശേഷിപ്പുകൾ ഓൺലൈനായി വിൽക്കുന്നതിനെതിരെ അസീസിയിലെ ബിഷപ്പായ ഡൊമെനിക്കോ സൊറെന്റിനോ ഇറ്റാലിയൻ അധികാരികൾക്ക് പരാതി നൽകി. ഇറ്റാലിയൻ രൂപതയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് പരാതി നൽകിയ വിവരം പുറത്തുവിട്ടത്.

വാഴ്ത്തപ്പെട്ടവനും ഭാവിയിലെ വിശുദ്ധനുമായ കാർലോ അക്കുത്തിസിന്റെ ഒരു മുടിയിഴ 2,000 യൂറോയിൽ കൂടുതൽ വിലയ്ക്ക് വിൽപനയ്ക്കു വച്ചിട്ടുണ്ടെന്നും ഇത് പോസ്റ്റുലേറ്റർ സാക്ഷ്യപ്പെടുത്തിയതാണെന്നും രൂപത അറിയിച്ചു. “അവ പിടിച്ചെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുശേഷിപ്പുകൾ യഥാർഥമാണോ വ്യാജമാണോ എന്ന് ഞങ്ങൾക്കറിയില്ല. എന്നാൽ ഇതിൽ വഞ്ചന നടന്നിട്ടുണ്ടെങ്കിൽ, ഒരു തട്ടിപ്പ് മാത്രമല്ല, മതവികാരത്തെ മുറിപ്പെടുത്തുന്ന കാര്യവും കൂടിയാണ് നടന്നിരിക്കുന്നത്” – ബിഷപ്പ് സോറെന്റിനോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.