സിനഡിൽ പങ്കെടുക്കാൻ നിക്കരാഗ്വൻ ബിഷപ്പ് അൽവാരസിനെ നേരിട്ട് തിരഞ്ഞെടുത്ത് ഫ്രാൻസിസ് പാപ്പാ

ഒക്‌ടോബർ രണ്ടു മുതൽ 27 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡാലിറ്റിയുടെ രണ്ടാമത്തെയും അവസാനത്തെയും സെഷനിൽ, നാടുകടത്തപ്പെട്ട നിക്കരാഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസ് പങ്കെടുക്കും. ഡാനിയൽ ഒർട്ടേഗ ഭരണകൂടം ജനുവരി 14-ന് റോമിലേക്ക് നാടുകടത്തിയ ബിഷപ്പ് അൽവാരസിനെ ഫ്രാൻസിസ് മാർപാപ്പ നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.

നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനെതിരായി ശബ്‌ദിച്ചതിന് നാടുകടത്തിയ ബിഷപ്പ് അൽവാരസ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 57 -കാരനായ ബിഷപ്പ് അൽവാരസിനെ 2011-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് മാതഗൽപ്പയുടെ ബിഷപ്പായി നിയമിച്ചത്. 2023 ഫെബ്രുവരി 10-ന് സ്വേച്ഛാധിപത്യ ഭരണകൂടം രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 26 വർഷവും നാലു മാസവും തടവിനു വിധിച്ചു. രാഷ്‌ട്രീയ തടവുകാരെ അയയ്‌ക്കുന്ന ലാ മോഡലോ ജയിലിൽ അദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് നാടുകടത്തുകയും  ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.