11 കുട്ടികളുടെ പിതാവായ അൻ്റോണിയോ ടോർട്ട് റീക്‌സാച്ച്‌സ് വിശുദ്ധരുടെ ഗണത്തിലേക്ക്

11 കുട്ടികളുടെ പിതാവായ സ്പാനിഷ് രക്തസാക്ഷിയെ വിശുദ്ധനാക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ. അൻ്റോണിയോ ടോർട്ട് റീക്‌സാച്ച്‌സിന്റെ വിശ്വാസവും രക്തസാക്ഷിത്വവും അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുതങ്ങളും അംഗീകരിച്ച പാപ്പ അടുത്ത നടപടികൾക്ക് അംഗീകാരം നൽകുകയായിരുന്നു.

1936-ൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കത്തോലിക്കാ വിശ്വാസത്തിന്റെ പേരിലാണ് അൻ്റോണിയോ ടോർട്ട് റീക്സാച്ച്സ് കൊല്ലപ്പെട്ടത്. 1936 ആഗസ്റ്റ് 14-ന് സൈന്യം അദ്ദേഹത്തെ പിടികൂടി, പിറ്റേന്ന് പുലർച്ചെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

1895-ൽ ബാഴ്‌സലോണയ്ക്കടുത്താണ് അൻ്റോണിയോ ടോർട്ട് റീക്‌സാച്ച്‌സ് ജനിച്ചത്. 11 കുട്ടികളുടെ പിതാവായിരുന്നു അദ്ദേഹം. കുർബാനയോടും കന്യാമറിയത്തോടും എപ്പോഴും അർപ്പണബോധമുള്ളവനായിരുന്ന അൻ്റോണിയോ, തന്റെ വീട്ടിൽ വിശ്വാസികൾക്ക് ആതിഥ്യമരുളിയതിനാണ് കൊല്ലപ്പെട്ടത്.

ആയുധധാരികളായ ആളുകൾ അൻ്റോണിയോയുടെ വീട്ടിൽ പ്രവേശിച്ച് വീട് കൊള്ളയടിക്കുകയും, ജയിലാക്കി മാറ്റിയ ഒരു മഠത്തിൽ വച്ച് അദ്ദേഹത്തെ പീഡിപ്പിക്കുകയും പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.