പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കായ് പ്രാർഥിക്കാൻ ആഹ്വാനം ചെയ്തു; നിക്കരാഗ്വയിൽ 80 വയസുള്ള ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ഭരണകൂടം

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് കീഴിൽ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കുവേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ എസ്തേലി (Estelí) ബിഷപ്പ് അബെലാർഡോ മാറ്റയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തു മണിക്കൂറുകളോളം തടവിൽ വച്ചത്. ജൂൺ 29 തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

രാജ്യത്ത് പീഡനം അനുഭവിക്കുന്ന സഭയ്ക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ച് പ്രസംഗിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ പൊലീസ് നടപടി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്കരാഗ്വൻ മാധ്യമപ്രവർത്തകൻ അർനുൾഫോ പെരാൾട്ട സോളിസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച ഉച്ചയോടെ ഒരു ക്ലിനിക്കിൽ നിന്നാണ് ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനും കസ്റ്റഡിക്കും ശേഷം അന്നുതന്നെ ബിഷപ്പ് മാറ്റയെ ടിസ്മ (Tisma) നഗരത്തിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ തിരിച്ചെത്തിച്ചതായി മാധ്യമപ്രവർത്തകൻ സ്ഥിരീകരിച്ചു.

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം കത്തോലിക്കാ സഭയ്ക്കും പുരോഹിതർക്കും എതിരെ നടത്തുന്ന തുടർച്ചയായ പീഡനങ്ങളുടെ ഭാഗമായാണ് ഈ നടപടിയും വിലയിരുത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.