നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ ദൈവാലയത്തിൽ നിന്നും തട്ടിക്കൊണ്ടുപോയത് 40 ക്രൈസ്തവരെ

വടക്കൻ നൈജീരിയയിൽ ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കിടെ തോക്കുധാരികൾ 40 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. മെയ് ഏഴിന് ചികുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ മദാല ഗ്രാമത്തിലെ ബെഗെ ബാപ്റ്റിസ്റ്റ് പള്ളിയിൽ ആരാധനയ്ക്കിടെ ആണ് തോക്കുധാരികൾ വിശ്വാസികളെ ആക്രമിച്ചതെന്ന് കടുന സ്റ്റേറ്റിലെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) ചെയർമാൻ റവറന്റ് ജോസഫ് ജോൺ ഹയാൻ പറഞ്ഞു.

തട്ടിക്കൊണ്ടുപോയ അതേ രാത്രി തന്നെ 15 പേർ രക്ഷപ്പെട്ടു. അവശേഷിച്ച ആളുകളെ സംബന്ധിച്ച് തോക്കുധാരികളിൽ നിന്ന് മോചനദ്രവ്യത്തിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ബന്ധപ്പെട്ടതായി ഞങ്ങൾ കേട്ടിട്ടില്ല. ബാക്കിയുള്ള 25 പേരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ വിടാൻ തട്ടിക്കൊണ്ടുപോയവർ കരുണ കാണിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു,” ഹയാൻ പറഞ്ഞു.

ബോക്കോ ഹറാം, തീവ്ര ഇസ്ലാമിക ഫുലാനി ഇടയന്മാർ, പ്രാദേശികവൽക്കരിച്ച ഗുണ്ടാ അക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആക്രമണങ്ങൾ നൈജീരിയൻ ക്രൈസ്തവർ വർഷങ്ങളായി നേരിടുന്നു. പതിനായിരക്കണക്കിന് ആളുകൾ വിവിധ തീവ്രവാദ ഗ്രൂപ്പുകളാൽ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ ലക്ഷക്കണക്കിന് ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.