അടിച്ചമർത്തലുകൾക്കു നടുവിലും ദൈവവിളിയുടെ വിളനിലമായി നിക്കരാഗ്വ

ഒർട്ടേഗ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കിടയിലും ദൈവവിളിയുടെ വിളനിലമായി മാറുകയാണ് നിക്കരാഗ്വ. മനാഗ്വ രൂപതയിൽ പത്തോളം സെമിനാരി വിദ്യാർഥികളെ ഇന്ന് പ്രാദേശിക സമയം 9.30-ന് ഡീക്കന്മാരായി വഴിക്കും. മനാഗ്വ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് മനാഗ്വ (നിക്കരാഗ്വ) ആർച്ചുബിഷപ്പ്, കർദിനാൾ ലിയോപോൾഡോ ബ്രെനെസ് മുഖ്യകാർമ്മികത്വം വഹിക്കും.

പെഡ്രോ ജോസ് ടോളിഡോ, കാർലോസ് ജോസ് ഒവീഡോ ഹെർണാണ്ടസ്, ഫ്രാൻസിസ്കോ ജോസ് ഗോമസ് ഹെർണാണ്ടസ്, ഹെൻറി ജോസ് ഹെർണാണ്ടസ് സപാറ്റ, ഒർലാൻഡോ ജോസ് റൂയിസ് വാഡോ, അലക്സ് എഡ്വാർഡോ പിനോ ക്രൂസ്, അലക്‌സാന്ദ്രോ മാനുവൽ മുനോസ് സാഞ്ചസ്, ഡീഗോ അലജാൻഡ്രോ ടെർസെറോ കാസ്റ്റെലോൺ, ആക്സൽ ജിയോമർ റോഡ്രിഗസ് ഫ്ലോറസ്, ഫ്രാൻസിസ്കോ അലജാൻഡ്രോ കാസ്റ്റെല്ലാനോസ് ഫ്ലോറസ് എന്നിവരാണ് ഡീക്കൻപട്ടം സ്വീകരിക്കുന്നത്.

നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ ഡാനിയൽ ഒർട്ടേഗ സ്വേച്ഛാധിപത്യം നടത്തിയ കഠിനമായ പീഡനങ്ങൾക്കിടയിലും ഈ പുതിയ പത്തു ഡീക്കന്മാരുടെ സ്ഥാനാരോഹണം ഒരു സന്തോഷവാർത്തയാണ്. പീഡനങ്ങളുടെ നടുവിലും തന്റെ ജനങ്ങൾക്കൊപ്പം പ്രാർഥനയോടെ ആയിരിക്കുന്ന മഗതൽപ്പയിലെ ബിഷപ്പ് മോൺസിഞ്ഞോർ റോളാൻഡോ അൽവാരസിനും ഈ വാർത്ത ഏറെ സന്തോഷം പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.