ജീവിതം പ്രാർഥനാനിർഭരമാക്കാൻ ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുന്ന കാര്യങ്ങൾ

ഓരോ ദിവസവും പ്രാർഥനയോടെ തുടങ്ങുക എത്ര മനോഹരമായ കാര്യമാണ്. ദൈവാനുഗ്രഹത്തോടെ ആരംഭിക്കുന്ന ദിവസം മുഴുവനും സന്തോഷവും സമാധാനവും പ്രത്യേകമാംവിധം അനുഭവിക്കാൻ നമുക്ക് സാധിക്കും. എന്നാൽ പലപ്പോഴും നമ്മുടെ ഒരു ദിവസം പ്രാർഥനയോടെ ആരംഭിക്കാനോ, ദൈവികചിന്തയോടെ പ്രവർത്തനങ്ങൾ ചെയ്യാനോ നമുക്ക് സാധിക്കാതെപോകുന്നു. ഇത്തരത്തിൽ ഓരോ ദിവസവും പ്രാർഥനയോടെ ആരംഭിക്കാനും നമ്മുടെ പ്രവർത്തികളെല്ലാം ദൈവികചിന്തയോടെ ചെയ്യാനും തക്കവിധം സ്വയം പരിശീലിക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും ഫ്രാൻസിസ് മാർപാപ്പ ഏതാനും ലളിതമായ ചില നിർദേശങ്ങൾ നൽകുന്നുണ്ട്. ചെറിയ ചെറിയ പ്രാർഥനകളിലൂടെ ഓരോ ദിവസവും കൂടുതൽ മനോഹരമാക്കാൻ ഇവ പരിശീലിക്കുന്നതിലൂടെ നമുക്ക്  സാധിക്കുന്നു.

1. പ്രഭാതത്തിൽ ഉണരുമ്പോൾ ഓർക്കാൻ

“യേശുവേ, ഞാൻ അങ്ങേക്കു നന്ദിപറയുന്നു. ഈ ദിവസം അങ്ങേക്കു ഞാൻ സമർപ്പിക്കുന്നു” എന്ന് ഉരുവിടാം.

2. ജോലികൾക്കിടയിൽ അനുസ്മരിക്കാൻ

“യേശുവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു” എന്ന് ആവർത്തിക്കാം.

3. യാത്രകളിൽ

യേശുവിനെ അനുസ്മരിക്കാൻ ചെറിയ ഒരു സുവിശേഷഗ്രന്ഥം കൂടെ കൊണ്ടുനടക്കാം. സമയം കിട്ടുമ്പോളൊക്കെ സുവിശേഷം വായിക്കാം.

4. പ്രാർഥിക്കാൻ പഠിപ്പിക്കുന്ന പരിശുദ്ധ അമ്മയുടെ ജപമാല പ്രാർഥന ഉരുവിടാം.

5. നമ്മൾ ഇഷ്ടപ്പെടുന്ന ആളോട് ഇടയ്ക്കിടെ സന്ദേശം അയച്ച് സംസാരിക്കുന്നതുപോലെ നമ്മുടെ പ്രിയപ്പെട്ട ഈശോയോട് കൂടെക്കൂടെ സംസാരിക്കുക.

6. സഹായകനായ പരിശുദ്ധാത്മാവിനെ ക്ഷണിച്ചുകൊണ്ട് ‘പരിശുദ്ധാത്മാവേ വരൂ’ എന്ന് പ്രാർഥിക്കാം.

ഇങ്ങനെ ചെറിയ ചെറിയ പ്രാർഥനകളിലൂടെയും സുകൃതജപങ്ങളിലൂടെയും ദൈവത്തോട് നിരന്തരം ബന്ധപ്പെട്ടിരിക്കാനും ജീവിതം ദൈവാനുഗ്രഹപ്രദമാക്കാനും നമുക്കു കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.