ഇരുകാലുകളും ഇല്ലെങ്കിലും ഉക്രൈനിലെ ഈ നവവധു സന്തോഷത്തിലാണ്

ലിസിചാൻസ്കിലെ നഴ്‌സാണ് ഒക്‌സാന. രോഗികളെ ശുശ്രൂഷിക്കാൻ രാപ്പകൽ ഓടിനടന്ന ഒക്‌സാനയ്ക്ക് ഇന്ന് ചലിക്കണമെങ്കിൽ മറ്റൊരാളുടെ സഹായം വേണം. ഇരുകാലുകളുമില്ലാത്ത ഒക്‌സാനയ്ക്ക് ഇന്ന് തുണയായി ഉള്ളത് ഭർത്താവായ വിക്ടറാണ്. മാർച്ച് അവസാനവാരത്തിൽ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ, ഖനി പൊട്ടിത്തെറിച്ചാണ് ഒക്‌സാനയ്ക്ക് അപകടം സംഭവിച്ചത്.

2022 മാർച്ച് 27- ന് ഒരു ദിവസം ഒക്‌സാന വിക്ടറുമായി ലിവീവിലുള്ള തന്റെ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. പോകുന്ന വഴിയിൽ ഒരു റഷ്യൻ ഖനിയുണ്ട്. ഖനിയോട് അടുത്തപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ഖനിയിൽ ഒരു പൊട്ടിത്തെറി. ഒക്‌സാന തെറിച്ചുവീണു. പക്ഷേ അപ്പോഴേക്കും അവളുടെ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിക്ടറിന് യാതൊരു അപകടവും സംഭവിച്ചില്ല. ഇരുകാലുകളുമില്ലെങ്കിലും അതിന്റെ യാതൊരു ദുഖവും അവളെ ഇപ്പോൾ അലട്ടുന്നില്ല. ഇരുകാലുകളിലെങ്കിലും താങ്ങായും തണലായും വിക്ടർ ഒപ്പമുള്ളത് ഒസ്‌കാനയ്ക്ക് ആശ്വാസമാണ്. ഒരു മാസത്തിനുശേഷം ആശുപത്രിയിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് വിക്ടറിന്റെ സഹായത്തോടെ നവദമ്പതികൾ ചെയ്യാറുള്ള ഡാൻസ് പോലും ഒസ്‌കാന ആശുപത്രിയിൽ വച്ച് ചെയ്‌തു.

വിവാഹം പരിശുദ്ധമായ ഒരു കൂദാശയാണ്. കുടുംബ ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ ആ കൂദാശയ്ക്ക് ശക്തിയുണ്ട് എന്നതിന്റെ തെളിവാണ് ഒസ്‌കാനയുടെ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.