മരണാനന്തര ജീവിതത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന നവംബർ മാസം

നമ്മുടെ മരണത്തിനു ശേഷമുള്ള യാഥാർഥ്യങ്ങളെപ്പറ്റി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മാസമാണ് നവംബർ മാസം. മരിച്ചതിനു ശേഷം നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ സഭ നമ്മോടു ആവശ്യപ്പെടുന്ന മാസം കൂടിയാണ് ഇത്.

ക്രിസ്തീയ വിശ്വാസത്തിൽ പറയുന്ന അവസാന നാല് സത്യങ്ങൾ ആണ് മരണം, വിധി, സ്വർഗം, നരകം എന്നിവ. പലർക്കും ഇത് ഗൗരവമേറിയതും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമായ ഒന്നായി തോന്നാം. എങ്കിലും ഈ കാര്യം സഭ ഓരോ വർഷവും നവംബർ മാസത്തിൽ പ്രത്യേകം മുന്നോട്ട് വയ്ക്കുന്നു. പല പുരോഹിതന്മാരും നവംബർ മാസത്തിലെ നാല് ഞായറാഴ്‌ചകളിലും ഈ അവസാന സത്യങ്ങളെ ആസ്പദമാക്കി പ്രസംഗം നടത്താറുണ്ട്. ഇത് വിശ്വാസികളെ ആഴത്തിലുള്ള ആത്മപരിശോധനയിലേക്ക് നയിക്കുന്നു.

സഭ നവംബറിനെ ഇത്തരം ആത്മീയ ചിന്തയ്ക്കായി തിരഞ്ഞെടുത്തത് എന്താണെന്ന് നമുക്ക് തോന്നാം. അതിന് ചില മനോഹരമായ കാരണങ്ങളുണ്ട്

1. പ്രകൃതിയുടെ പ്രതിഫലനം

ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ നവംബർ മാസത്തിൽ ഇലകൾ പൊഴിയുകയും സൂര്യപ്രകാശത്തിന്റെ കുറവുമൂലം പല സസ്യങ്ങളും നശിക്കുകയും ചെയ്യുന്നു. പ്രകൃതി മരിക്കുന്നതുപോലെ തോന്നുന്ന ഈ കാലം മനുഷ്യജീവിതത്തിന്റെ അന്തിമഘട്ടത്തെ കൂടി ഓർമ്മപ്പെടുത്തുന്നതാണ്.

2. വിശുദ്ധന്മാരുടെയും ആത്മാക്കളുടെയും ഓർമ്മദിനം

നവംബർ ഒന്നാം തീയതി സകല വിശുദ്ധരെയും നവംബർ രണ്ടിന് മരിച്ച വിശ്വാസികളെയും അനുസ്മരിക്കുന്നു. ഈ രണ്ട് തിരുനാളുകളും മരണത്തിന്റെയും നിത്യജീവിതത്തിന്റെയും സത്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്നു.

3. സെമിത്തേരി സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനം

നവംബർ മാസത്തിൽ ഭക്തിപൂർവ്വം സെമിത്തേരി സന്ദർശിക്കുകയും മരിച്ചവർക്കായി പ്രാർഥിക്കുകയും ചെയ്യുന്നവർക്ക് ദണ്ഡവിമോചനം ലഭിക്കുന്നു. നവംബർ ഒന്ന് മുതൽ എട്ടുവരെ ദിനംപ്രതി സെമിത്തേരി സന്ദർശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു. ഇതിലൂടെ മരിച്ചവർക്കായുള്ള പ്രാർഥനയും മരണത്തെക്കുറിച്ചുള്ള ധ്യാനവും സഭ പ്രോത്സാഹിപ്പിക്കുന്നു.

4. ആരാധനാക്രമ വർഷത്തിന്റെ സമാപനം

ആരാധനക്രമ വർഷം ക്രിസ്തുരാജന്റെ തിരുനാളോടെ നവംബറിൽ അവസാനിക്കുന്നു. അങ്ങനെ നവംബർ മനുഷ്യജീവിതത്തിന്റെ അന്ത്യവും ദൈവരാജ്യത്തിലെ നിത്യജീവിതവും ഓർമ്മിപ്പിക്കുന്ന വിശ്വാസത്തിന്റെ മാസമായി നിലകൊള്ളുന്നു.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.