കാൻസർ രോഗക്കിടക്കയിൽ വച്ച് ദൈവവുമായി ഒരു ഡീൽ; വിശ്വാസം കൊണ്ട് രോഗത്തെ അതീജിവിച്ച യുവതി

ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് കെനിയക്കാരിയായ വാങ്കോ എന്ന യുവതി. എന്നാൽ പത്ത് വർഷങ്ങൾക്കുമുൻപ്, അവളൊരു കാൻസർ രോഗിയായിരുന്നു. രോഗക്കിടക്കയിൽ വച്ചു അവൾ ദൈവവുമായി ഒരു ഡീൽ വച്ചു. ആ ഡീൽ ഫലം കണ്ടു. ഇന്ന് അവൾ കാൻസർ അതിജീവിതയാണ്. തന്റെ ദൈവവുമായുള്ള ഡീലിനെക്കുറിച്ചും രോഗസൗഖ്യത്തെക്കുറിച്ചും വാങ്കോ പങ്കുവെയ്ക്കുകയാണ്.

കെനിയക്കാരിയായ വാങ്കോ എന്ന യുവതി ഒരു ദിവസം ഡോക്ടറെ കാണാനെത്തി. സാധാരണ ഡോക്ടറെ കാണാൻ വരുമ്പോൾ ഭർത്താവും കൂടെ വരാറുണ്ട്. എന്നാൽ അന്ന് അദ്ദേഹം വന്നില്ല. പരിശോധന മുറി ആകെ നിശബ്ദമായിരുന്നു. വാങ്കോ ഡോക്ടറിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. അൽപനേരം നിശബ്ദമായി അവർ പരസ്പരം നോക്കി നിന്നശേഷം വാങ്കോ തന്നെ ആ നിശബ്ദതയെ മുറിച്ചു. ഡോക്ടറോട് തനിക്ക് കാൻസർ രോഗമാണല്ലേ എന്ന് ചോദിച്ചു. പരിഭ്രമിച്ചാണെങ്കിലും ഡോക്ടർ വാങ്കോയുടെ പ്രസ്താവന സ്ഥിരീകരിച്ചു. തൈറോയ്ഡ് കാൻസറാണ് വാങ്കോയ്ക്ക്.

തുടർന്നും ഡോക്ടർ എന്തൊക്കെയോ ആ യുവതിയോട് പറയുന്നുണ്ടായിരുന്നു. ആശ്വാസവാക്കുകളാവാം. എന്നാൽ വാവിട്ടു കരയുന്ന വാങ്കോയുടെ ചെവികളിൽ ആ വാക്കുകൾ ഒന്നും തന്നെ പതിഞ്ഞില്ല എന്നതാണ് സത്യം. ഭർത്താവിനെ രോഗവിവരം അറിയിക്കാനായി ഡോക്ടർ അവളോട് ഫോൺ ആവശ്യപ്പെട്ടു. വാങ്കോ അവസാനമായി വിളിച്ച നമ്പർ ഭർത്താവിന്റേതായിരുന്നു. അതുകൊണ്ട് നമ്പർ പരതാൻ ഡോക്ടർ അധിക സമയമൊന്നും എടുത്തില്ല. ഭർത്താവിനെ വിളിച്ച് ആശുപത്രിയിലേക്ക് വരാൻ ഡോക്ടർ പറഞ്ഞു.

വാങ്കോയ്ക്ക് കുറച്ചു സമയത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൾ ഇട്ടിരുന്ന ഷൂസ് വലിച്ചെറിഞ്ഞു. ശരീരമാസകലം മരവിച്ച അവസ്ഥ. ജീവനുണ്ടോ എന്ന് പോലും അവൾ സംശയിച്ച നിമിഷങ്ങൾ. കാൻസർ സ്ഥീരീകരിച്ചതിനുശേഷം അവൾ നേരെ പോയത് കാൻസർ വിദഗ്ദ്ധന്റെ (ഓങ്കോളജിസ്റ്റ്) അടുത്തേക്കാണ്. വാങ്കോയുടെ രോഗം ചികിത്സിച്ചാൽ ഭേദമാകാവുന്നതേയുള്ളുവെന്ന് ഡോക്ടർ അവളോട് പറഞ്ഞു. എന്നാൽ എല്ലാ കാൻസർ രോഗികളോടും ഡോക്ടർമാർ പറഞ്ഞു പഴകിയ വാചകമായിട്ടാണ് വാങ്കോ ഇതിനെ കണ്ടത്. വാങ്കോ കൂടുതൽ ഒന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. അവൾ വീണ്ടും വാവിട്ടു കരയാൻ തുടങ്ങി. എന്നാൽ അവളുടെ ഭർത്താവ് ആത്മവിശ്വാസം കൈവിടാതെ അവളുടെകൂടെ തന്നെയുണ്ടായിരുന്നു.

കെനിയയിൽ, ഒരു സർക്കാർ ആശുപത്രിയിൽ മാത്രമേ തൈറോയ്ഡ് കാൻസറിനായുള്ള റേഡിയോ അയഡിൻ ചികിത്സ ലഭ്യമാവുകയുള്ളൂ. അതും ആറ് അയൽ രാജ്യങ്ങളിൽ നിന്നുള്ള രോഗികളും ചികിത്സയ്ക്കായി വരുന്നത് ഇവിടെയാണ്. വെയിറ്റിംഗ് ലിസ്റ്റ് നീണ്ടതാണെന്ന് ഓങ്കോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. നീണ്ടതാണെന്ന് പറഞ്ഞപ്പോൾ, വാൻഗോ വിചാരിച്ചത് ഒന്നോ രണ്ടോ മാസം നീണ്ടുനിൽക്കുമെന്നാണ്. തുടർന്ന് വാങ്കോ സർക്കാർ ആശുപത്രിയിലേക്ക് പോയി. ചികിത്സയ്ക്കായി പേര് ചേർത്തു. അപ്പോഴും വാങ്കോയ്ക്ക് കരച്ചിൽ അടക്കാനായില്ല. അത് സെപ്റ്റംബർ മാസമായിരുന്നു. എന്നാൽ വാങ്കോയുടെ ചികിത്സ തുടങ്ങുന്നത് അടുത്ത വർഷം ഏപ്രിലിലായിരിക്കുമെന്ന് ആശുപത്രി അധീകൃതർ അറിയിച്ചു. ആ കാലയളവിനുള്ളിൽ കാൻസർ രോഗം തന്റെ ശരീരത്തെ പൂർണ്ണമായും കീഴടക്കുമെന്ന് പോലും അവൾ ഭയപ്പെട്ടിരുന്നു. വാങ്കോയ്ക്ക് അത് ഭീതിയുടെ ദിനങ്ങളായിരുന്നു.

രോഗത്തെ അതിജീവിക്കാനുള്ള ആ യുവതിയുടെ ആഗ്രഹത്തെ പോലും പല അവസരങ്ങളിലും കെടുത്തികളഞ്ഞു. വാങ്കോയ്ക്ക് ഭക്ഷണം കഴിക്കാനോ, കുളിക്കാനോ, മുടി ചീകാൻ പോലുമോ തോന്നുന്നില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ മരിക്കാൻ പോകുന്ന തനിക്കെന്തിനാണ് ഇതൊക്കെ എന്നാണ് വാങ്കോ ആ ദിവസങ്ങളിൽ ചിന്തിച്ചത്. എട്ട് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ അവൾക്ക് അനുവാദമില്ലായിരുന്നു. പല രാത്രികളിലും അവൾ ചിന്തിച്ചിരുന്നത് തന്റെ മൃതസംസ്ക്കാര ദിനത്തെക്കുറിച്ചായിരുന്നു.

എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി ആശുപത്രിയിൽ നിന്ന് വാങ്കോയുടെ ഭർത്താവിന് കോൾ വന്നു. അടുത്ത ദിവസം തന്നെ ചികിത്സ തുടങ്ങാമെന്ന് അവർ അറിയിച്ചു. വെറും ഒരു മാസം മാത്രമേ ചികിത്സയ്ക്കായി ആ യുവതിയ്ക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ. പിറ്റേ ദിവസം രാവിലെ തന്നെ അവൾ ഹോസ്പിറ്റലിൽ എത്തി. ചികിത്സ നടപടികൾ അവളെ ഏറെ മടുപ്പിച്ചു. ഉച്ചകഴിഞ്ഞപ്പോൾ വാങ്കോയെ റേഡിയേഷനായി ചികിത്സാ മുറിയിലേക്ക് കൊണ്ടുപോയി. അതൊരു അവസാനയാത്രയാണോ എന്ന് പോലും അവൾ ഭയപ്പെട്ടു. നഴ്‌സുമാർ ഒരു കെയ്‌സിൽ നിന്ന് ഒരു ഗുളിക എടുത്ത് വാങ്കോയ്ക്കും മറ്റൊരു രോഗിക്കും നൽകി. പിന്നീട് അവരെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെ വാർഡിലേക്ക് കൊണ്ടുപോയി, തുടർന്ന് മുറിയുടെ വാതിലുകൾ അടച്ചു. 13 വർഷം പഴക്കമുള്ള ഹോസ്പിറ്റൽ കെട്ടിടമായിരുന്നുവത്. ശുചിമുറി പോലും പൊളിഞ്ഞുകിടക്കുന്നു. രാത്രിയിൽ നല്ല തണുപ്പും. നഴ്‌സുമാരോ ഡോക്ടർമാർ പോലുമോ ആ മുറിയിലേക്ക് അധികം കടന്നുവരാറില്ല. ഭക്ഷണവും മരുന്നുമെല്ലാം വാതിലിന്റെ അടിയിലൂടെ രോഗികൾക്ക് എത്തിച്ചുനൽകുകയാണ് പ%A