കത്തോലിക്കാ വിദ്യാഭ്യാസം ലോകത്തിന് ജീവൻ നൽകുന്നു: മാർപ്പാപ്പ

സാർവ്വലൗകികമായ ഈ ലോകത്തിന് ജീവൻ പ്രദാനം ചെയ്യാനും ക്രൈസ്തവ വിശ്വാസികൾക്ക് വിമോചനം സാധ്യമാക്കാനും ക്രൈസ്തവ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് മാർപ്പാപ്പ. വിദ്യാഭ്യാസ രൂപാന്തരീകരണത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി ഗ്രാവിസിമം എഡ്യൂക്കേഷനിസ്റ്റ് ഫൗണ്ടേഷൻ ഒരുക്കിയ സമ്മേളനത്തിൽ സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹകരിപ്പിച്ച് പ്രവർത്തിക്കാനുള്ള ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് മാർപ്പാപ്പ പ്രോത്സാഹനവും നൽകി.

ശൃംഖലകളെ വർദ്ധിപ്പിക്കുക

ഓരോ സ്ഥാപനത്തിന്റെയും ശക്തി കേന്ദ്രങ്ങളെ തമ്മിൽ പരസ്പരം കൂട്ടിയിണക്കി ഈ ശൃംഖലകളെ വ്യാപിപ്പിക്കുന്നതിലൂടെ പ്രസ്ഥാനത്തെ കൂടുതൽ ഫലവത്താക്കാൻ കഴിയും.

സാമൂഹിക മാറ്റങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ കാണുക

അടിയ്ക്കടി ഉണ്ടാകുന്ന സാമൂഹിക മാറ്റങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ കാണാൻ ജനങ്ങളെ പഠിപ്പിക്കണമെന്നും കൂട്ടായ്മയിലെ അംഗങ്ങളോട് മാർപ്പാപ്പ പറഞ്ഞു. വിമോചന വാഗ്ദാനത്തിന്റെ പ്രകാശമായിരിക്കണം ഓരോരുത്തരെയും നയിക്കേണ്ടത്. കത്തോലിക്കാ വിദ്യാഭ്യാസം നടത്തുന്നവരും പ്രത്യാശ വെടിയരുത്.

ആഗോളവത്കരണം കൊണ്ടുവരുന്ന നല്ലതിനെ സ്വീകരിക്കാനും മോശമായവയെ തിരുത്താനും ആവശ്യമായ ബൗദ്ധിക, സാന്മാർഗിക ബോധം ലഭിക്കുന്നതിനും ലൗകികലോകത്തിന് ജീവൻ പകരുന്നതിനുമാണ് കത്തോലിക്കാ വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കേണ്ടത്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ചരിത്രപരമായ മാറ്റങ്ങളോടൊപ്പം കത്തോലിക്കാ വിദ്യാഭ്യാസത്തിലുള്ള സഭയുടെ ഉത്തരവാദിത്വങ്ങളെയും നവീകരിക്കുന്നതിനായി 2015 ൽരൂപം കൊടുത്ത സംഘടനയാണ് ഗ്രാവിസിമം എഡ്യൂക്കേഷനിസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.