ഭീകരപ്രവർത്തകരുടെ കേന്ദ്രമായി മൊസാംബിക്ക്: അതിക്രമങ്ങൾക്കിടയിലും പ്രവർത്തനങ്ങൾ ശക്തമാക്കി കത്തോലിക്ക സഭ

ഇസ്ലാമിക തീവ്രവാദികളുടെ അതിക്രമങ്ങൾ രൂക്ഷമായി മാറുകയാണ് മൊസാംബിക്കിൽ. മെയ് 10 നും 11 നും ഇടയിൽ  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സായുധ സംഘങ്ങൾ രണ്ടു ആക്രമണകളാണ് നടത്തിയത്. തീവ്രവാദികളുടെ അക്രമം വർധിക്കുകയും ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കത്തോലിക്ക സഭ അതിന്റെ  പ്രവർത്തനം ശക്തമാക്കുകയാണെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി.

ഇസ്ലാമിക തീവ്രവാദികളുടെ അതിക്രമങ്ങൾ അവസാനമായി ബാധിച്ചത് മക്കോമിയ നഗരവും കാജറെൻ, മിസ്സുഫൈൻ പട്ടണങ്ങളുമാണ്. നിരന്തരം ഉള്ള കലാപങ്ങളും സംഘർഷങ്ങളും മൂലം ആളുകൾക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമായതിനെ തുടർന്ന് പലരും ഇവിടെ നിന്നും പലായനം ചെയ്തു. ഈ വർഷം മെയ് 10 -ന് ഇസ്ലാമിക് സ്റ്റേറ്റിനോട് വിശ്വസ്തരാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഭീകരർ – സായുധ സേനയുമായി ഒരു യുദ്ധം നടത്തി. അത് അടുത്ത ദിവസം അവസാനിച്ചു. വിമതരെ പിന്തിരിപ്പിച്ചെങ്കിലും നഗരത്തിലെ സ്ഥിതി വളരെ മോശമാണ് പെമ്പ രൂപതാ റേഡിയോയുടെ പത്രപ്രവർത്തകനായ ഡാനിയേൽ ഈറോ പറയുന്നു. എന്നാൽ സംഘർഷങ്ങൾ അവസാനിച്ചു എങ്കിലും പ്രശ്‌നബാധിത പ്രദേശത്തെ ആളുകൾക്ക് അടിയന്തിര സഹായം ആവശ്യമാണ്.

ഇസ്ലാമിക തീവ്രവാദികൾ സാധാരണക്കാരുടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുകയാണ്. നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും ശവങ്ങൾ പോലും തെരുവുകളിൽ ചിതറിക്കിടക്കുകയും ചെയ്തു. എന്നാൽ ഇരകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക രേഖകൾ എവിടെയും കാണുന്നില്ല എന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു. പെമ്പയിൽ നിന്ന് അൽപ്പം അകലെയുള്ള മിസ്സുഫൈൻ, കജെറിൻ ഗ്രാമങ്ങൾ മണിക്കൂറുകൾക്ക് ശേഷം ആക്രമിക്കപ്പെട്ടു.

നിലവിൽ ഭീകരാക്രമണങ്ങളെ തുടർന്ന് 50,000 ൽ അധികം ആളുകൾ തങ്ങളുടെ താമസ സ്ഥലത്തുനിന്നു കുടിയിറക്കപ്പെട്ടു. ഈ കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങൾ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതിന് കാരണമാകും എന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ കുടിയിറക്കപ്പെട്ട ജനനങ്ങൾക്കു അടിയന്തിര സഹായം എത്തിക്കുക, മെഡിക്കൽ സഹായം ആവശ്യമുള്ളവർക്ക് അത് പ്രധാനം ചെയ്യുക, മാനസിക പിന്തുണ നൽകുക, അഭയസ്ഥാനമാണ് ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ  കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ശക്തമാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.