ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ശ​താ​ബ്ദി ആ​ഘോ​ഷത്തിനു ഒ​രു​ങ്ങി തൃശൂർ

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തൃ​​​ശൂ​​​രി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങൾ പൂർത്തിയയായി 11, 12, 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ നടക്കുന്നത്. “മ​​​തേ​​​ത​​​ര​​​ത്വം രാഷ്‌ട്ര പു​​​രോ​​​ഗ​​​തി​​​ക്ക്’ എ​​​ന്നതാണ് ​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തിന്റെ മു​​​ദ്രാ​​​വാ​​​ക്യം.

പൂ​​​ർ​​​വി​​​ക​​​രു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​​ക്കാ​​​നും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​യ്മ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നത്തിനും സ​​​മു​​​ദാ​​​യ സം​​​ഗ​​​മാവും റാ​​​ലി​​​യും സങ്കടിപ്പിക്കും.

11നു ​​​സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ഛായാ​​​ചി​​​ത്ര പ്ര​​​യാ​​​ണം ആ​​​രം​​​ഭി​​​ക്കും. 12നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തൃ​​​ശൂ​​​ർ ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി​​​യി​​​ലെ​​​ത്തു​​​ന്ന ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ൾ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കും. മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം ന​​​ഗ​​​റി​​​ൽ (ശ​​​ക്ത​​​ൻ ത​​​ന്പു​​​രാ​​​ൻ ഗ്രൗ​​​ണ്ട്) ബി​​​ജു പ​​​റ​​യ​​​ന്നി​​​ലം പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്നു ഗ്ലോ​​​ബ​​​ൽ വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മിറ്റി യോ​​​ഗം. 13ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30 നു ​​​മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽനി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന റാ​​​ലി ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീത്ത മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും.

ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം ന​​​ഗ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെയ്യും. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കുന്ന സംഗമത്തിൽ തൃ​​​ശൂ​​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ശ​​​താ​​​ബ്ദി സ​​​ന്ദേ​​​ശം ന​​​ൽ​​​കുകയും സു​​​പ്രീംകോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തുകയും ചെയ്യും. കോ​​​ട്ട​​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. ശ​​​താ​​​ബ്ദി സ്മ​​​ര​​​ണി​​​ക സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. ‌

നൂ​​​റു ഭ​​​വ​​​ന​​ര​​​ഹി​​​ത​​​ർ​​​ക്കു​​​ള്ള ഭൂ​​​ദാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മ​​​ർ​​​പ്പ​​​ണം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി​​​യും 100 മി​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന പ്ര​​​ഖ്യാ​​​പ​​​നം തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് കു​​​ത്തൂ​​​രും നി​​​ർ​​​വ​​​ഹി​​​ക്കും.14നു ​​​തൃ​​​ശൂ​​​ർ ഡി​​​ബി​​​സി​​​എ​​​ൽ​​​സി​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.