വയോജനങ്ങൾക്കു വേണ്ടിയുള്ള ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ പ്രാർത്ഥന

നമ്മുടെ ഭവനങ്ങളിലെ പ്രായമായ മാതാപിതാക്കളെ ഒരിക്കലും അവഗണിക്കുകയോ, ഒഴിവാക്കുകയോ ചെയ്യരുത്. അവരോട് എല്ലായ്‌പ്പോഴും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുക. കർത്താവായ യേശു, പരിശുദ്ധ കന്യകാമറിയത്തിൽ നിന്നാണ് ജനിച്ചത്. വി. യൊവാക്കിമിന്റെയും അന്നയുടെയും മകൾ. ലോകമെമ്പാടുമുള്ള പ്രായമായ മാതാപിതാക്കളെ സ്നേഹത്തോടെ നോക്കുക. അവരെ സംരക്ഷിക്കുക.

കുടുംബത്തിൽ അവർ വിശ്വാസത്തിന്റെ ശക്തമായ തൂണുകളാണ്. വളരെ വിലപ്പെട്ട ജ്ഞാനം കൈമുതലായിട്ടുള്ളവർ. നല്ല വിശ്വാസപാരമ്പര്യങ്ങളുടെ ജീവനുള്ള ഭണ്ഡാരങ്ങൾ. അവരെ ജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും അധ്യാപകരാക്കുക. അത് ഭാവിതലമുറയ്ക്ക് ഫലം പുറപ്പെടുവിക്കുന്നതിനു കാരണമാകും. അവരുടെ പക്വവും മാനുഷികവും ആത്മീയവുമായ അനുഭവം ഇന്നത്തെ തലമുറയ്ക്ക് വലിയ സമ്പത്താണ്.

“കർത്താവായ യേശുവേ, കുടുംബങ്ങളെയും സമൂഹത്തെയും സഹായിക്കുന്ന പ്രായമായ മാതാപിതാക്കളുടെ സാന്നിധ്യവും പങ്കും വിലമതിക്കുന്നതിന് ഞങ്ങളെ അനുഗ്രഹിക്കണമേ. അവരെ ഒരിക്കലും അവഗണിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുവാൻ അനുവദിക്കരുതേ. ശാന്തമായി ജീവിക്കാനും അവരെ സന്തോഷത്തോടെ സ്വീകരിക്കാനും സഹായിക്കണമേ, ആമ്മേൻ.”

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.