ആറടി മണ്ണിന്റെ ആഴത്തിലുള്ള നിത്യതയെ കാത്ത്

ജിൻസി സന്തോഷ്

ഉശ്വാസനിശ്വാസങ്ങളുടെ നിമിഷ ഇടവേളകളിലെ മനുഷ്യജീവനെക്കുറിച്ച് വേദഗ്രന്ഥം സമർഥിക്കുന്നത് ‘സൃഷ്ടിയുടെ മകുടം’ എന്നാണ്. സങ്കീർത്തകൻ  പറഞ്ഞിരിക്കുന്നത് “ദൈവദൂതന്മാരേക്കാൾ അല്പംമാത്രം താഴ്ത്തി മഹത്വവും  ബഹുമാനവുംകൊണ്ട് അവനെ മഹത്വമണിയിച്ചു” (സങ്കീ. 8:5) എന്നാണ്.

“പൊടിയിൽനിന്ന് രൂപംകൊണ്ട്, മൺപുരകളിൽ വസിച്ച്, ചിതൽപോലെ  ചവച്ചരയ്ക്കപ്പെടുന്ന…” (ജോബ് 4:19) മനുഷ്യനിലെ ഇത്രയേറെ പ്രകീർത്തിക്കപ്പെടുന്ന മഹത്വമെന്താണ്? കടുകുമണിക്കുതുല്യമായ ജീവിതം. എന്നാൽ, നിത്യജീവനാകുന്ന ഒരു വൻവൃക്ഷം ഈ കടുകുമണിയിൽ കുടികൊള്ളുന്നു.

അവസരങ്ങളെ നിഷ്ക്രിയത്തോടെ ദർശിച്ച് അർപ്പണമില്ലാതെ ജീവിതത്തെ പാഴാക്കിക്കളയുന്നവരാണ് നമ്മൾ. ലഭിച്ച ജീവിതം എന്ന വലിയ അവസരത്തെ അഹങ്കാരത്തിന്റെ വേലിക്കെട്ടുകൾകെട്ടി ദൈവത്തിൽനിന്നും ദൈവികസംവിധാനങ്ങളിൽനിന്നും പരിശുദ്ധ കൂദാശകളിൽനിന്നും അകലുമ്പോൾ ക്രിസ്തീയജീവിതം പാഴായിപ്പോകുന്നു. ക്രിസ്തുവിന്റെ കരംപിടിച്ച് നിത്യതയെ ലക്ഷ്യംവച്ച് പൂർണ്ണതയിലേക്കുള്ള യാത്രയാവണം ഓരോ ജീവിതവു൦.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.