ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 15

ക്രൂശിതാ, അങ്ങയെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വന്തം കുരിശുമെടുത്ത് അങ്ങയെ പിൻചെല്ലണമെന്നാണല്ലോ അങ്ങ് പറയുന്നത്. ജീവിതവഴികളിലെ അനിവാര്യതയായ ചില കുരിശുകളെപ്പോലും മാറ്റിയെടുക്കാനുള്ള പ്രാർത്ഥനയിലാണല്ലോ ഈശോയെ ഞാനും. അങ്ങ് അനുവദിക്കുന്ന ജീവിതകുരിശുകളേക്കാൾ ഭാരപ്പെട്ടത് അങ്ങയിലുള്ള പ്രത്യാശയില്ലായ്മയിലൂടെയും ആത്മവിശ്വാസമില്ലായ്മയിലൂടെയും ഞാൻ എന്റെ ഉള്ളിൽ എടുത്തുവച്ചിരിക്കുന്ന ആന്തരിക ഭാരത്തിന്റെ കുരിശാണെന്ന് അറിഞ്ഞു ആനന്ദത്തോടെ അങ്ങയെ അനുഗമിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ, ആമ്മേൻ.

ഫാ. മിഖാസ് കൂട്ടുങ്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.