
നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തിരക്കേറിയ ജോലി, കുടുംബത്തിന്റെ ഉത്തരവാദിത്വം, സോഷ്യൽ മീഡിയയുടെ ഉപയോഗം എന്നിവയ്ക്കിടയിൽ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. സൗഹൃദം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്ന അഞ്ചു ബൈബിൾ വാക്യങ്ങൾ ഇതാ:
1. ചിലർ സ്‌നേഹിതരെന്ന് നടിക്കും; ചിലർ സഹോദരനെക്കാൾ ഉറ്റവരാണ്. (സുഭാഷിതങ്ങൾ 18: 24)
2. രണ്ടുപേർ ഒരാളെക്കാൾ മെച്ചമാണ്. കാരണം അവർക്ക് ഒരുമിച്ച് കൂടുതൽ ഫലപ്രദമായി അധ്വാനിക്കാൻ കഴിയും. അവരിൽ ഒരുവൻ വീണാൽ അപരനു താങ്ങാൻ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവൻ വീണാൽ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്ടമാണ്. (സഭാപ്രസംഗകൻ 4: 9 – 10)
3. സ്‌നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹം ഇല്ല. (യോഹന്നാൻ 15: 13)
4. വിശ്വസ്തനായ സ്‌നേഹിതൻ ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവൻ ഒരു നിധിനേടിയിരിക്കുന്നു. വിശ്വസ്ത സ്‌നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്മ്യം അളവറ്റതാണ്. (പ്രഭാഷകൻ 6:14-16)
5. അതിനാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ തമ്മിൽത്തമ്മിൽ ആശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുവിൻ. (1 തെസലോനിക്ക 5:11)