പേരയ്ക്കയുടെ എട്ട് ​ഗുണങ്ങൾ

വളരെ പോഷകസമൃദ്ധമായ, ഉയർന്ന അളവിലുള്ള വിറ്റാമിൻ സി അടങ്ങിയ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളുടെ കലവറയാണ് പേരയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യ പിന്തുണ എന്നിവയുൾപ്പെടെയുള്ളവ നൽകി ഇടയ്‌ക്കൊക്കെ പേരയ്ക്ക ഒരു നല്ല മരുന്നുമാകാറുണ്ട്. പച്ചയും, ചുവപ്പ് കലർന്ന പിങ്ക് നിറവുമുള്ള പേരക്കയ്ക്ക് ആരാധകർ ഏറെയാണ്. രുചി ഏറെയുള്ള പേരക്കയ്ക്ക് പക്ഷെ നമ്മൾ ചിന്തിക്കാത്ത അത്രയും ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ഇതാ പേരക്കയുടെ  പ്രധാനപ്പെട്ട എട്ട് ആരോഗ്യഗുണങ്ങൾ.

ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി

വിറ്റാമിൻ സി ഉള്ള ഫ്രൂട്ട് ഏതാണെന്നു ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരിക  ഓറഞ്ച് ആണ്. എന്നാൽ ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി ഏറെയുള്ളത് പേരക്കയിലാണ്. അതിനാൽതന്നെ പ്രഭാതഭക്ഷണത്തിനൊപ്പം ഒരു പേരക്ക ഉൾപ്പെടുത്താം. കാരണം വിറ്റാമിൻ സി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ഇത് ചർമ്മത്തെ ഉറച്ചതും മോണകളെ ആരോഗ്യകരവുമായി നിലനിർത്തുകയും ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്ന്

ഒരു ഇടത്തരം പേരക്ക (ഏകദേശം 100 ഗ്രാം) 200 മില്ലിഗ്രാമിൽ കൂടുതൽ വിറ്റാമിൻ സി നൽകുന്നു. ഇതിന്റെ ശക്തമായ ആന്റിഓക്‌സിഡന്റ് രോഗപ്രതിരോധ പ്രവർത്തനം, കൊളാജൻ ഉൽപാദനം, മുറിവുണക്കൽ എന്നിവയെ പിന്തുണയ്ക്കുന്നു. കൂടാതെ, സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു. പേരയ്ക്ക പതിവായി കഴിക്കുന്നത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ കാര്യം 

പ്രമേഹമുള്ളവർക്ക് ഫ്രൂട്സിനോട് ചെറിയൊരു പേടിയുണ്ട്. മധുരമുള്ള ഫ്രൂട്സ് കഴിച്ചാൽ ഷു​ഗർ കൂടുമോ എന്നായിരിക്കും അവരുടെ ചിന്ത. പേരയ്ക്കയ്ക്ക് മധുരമുണ്ടെങ്കിലും അത് പഞ്ചസാര പോലെ അപകടകാരിയല്ല. എന്നാൽ ഗ്ലൈസെമിക് സൂചികയിൽ ഇത് യഥാർഥത്തിൽ വളരെ കുറവാണ്. അതായത് ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയെ ഒരു റോളർ കോസ്റ്ററിലേക്ക് അയയ്ക്കുന്നില്ല.

നമ്മുടെ ഹൃദയത്തിന് ഒരു സുഹൃത്ത്

പേരയ്ക്കയിൽ ചെറിയ കട്ടിയുള്ള വിത്തുകളുണ്ട്. പേരയ്ക്ക കഴിക്കുമ്പോൾ അവ ഒരു ശല്യമായി തേന്നുന്നുണ്ടെങ്കിൽ ഇനി തോന്നില്ല. കാരണം, പേരയ്ക്കയുടെ ഉയർന്ന നാരുകളുടെ ഭാഗമാണിത്. നാരുകൾ അടിസ്ഥാനപരമായി ദഹനവ്യവസ്ഥയുടെ ഏറ്റവും നല്ല പ്രവർത്തനങ്ങൾ ചെയ്യും. ഇത് ദഹനം നിലനിർത്തുകയും മലബന്ധം തടയുകയും കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്കു ദോഷകരമായി ബാധിക്കാതെതന്നെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാൻ പേരയ്ക്ക സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന നിരവധി ഘടകങ്ങളുമുണ്ട് പേരയ്ക്കയിൽ. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട് പേരയ്ക്കയിൽ. ശരീരത്തിലെ സോഡിയം സന്തുലിതമാക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു, ശരീരത്തിൽ ലയിക്കുന്ന നാരുകൾ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഒരു പഠനത്തിൽ, ഭക്ഷണത്തിനു മുമ്പ് പഴുത്ത പേരക്ക കഴിച്ച ആളുകളുടെ രക്തസമ്മർദവും കൊളസ്ട്രോളും 12 ആഴ്ചയ്ക്കുള്ളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.

പ്രതിരോധശേഷിക്ക് ഉത്തേജനം നൽകുന്നു

പേരയ്ക്കയിൽ കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് രോഗപ്രതിരോധ സംവിധാനത്തെ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ സഹായിക്കുന്നു. പേരയ്ക്കയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ, ചില ബാക്ടീരിയകളെയും വൈറസുകളെയും പൂർണ്ണമായ രോഗങ്ങളായി മാറുന്നതിനു മുമ്പ് അവയെ ചെറുക്കാൻപോലും ഇത് ശരീരത്തെ സഹായിച്ചേക്കാം.

ചർമ്മ ആരോഗ്യത്തിന് ഉത്തേജനം

ചർമ്മസംരക്ഷണ സെറം വാങ്ങാൻ നമ്മൾ ധാരാളം പണം ചെലവഴിക്കുന്നുണ്ടാകും. എന്നാൽ അതിലും മികച്ച വഴി നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ പേരയ്ക്ക ഉൾപ്പെടുത്തുക എന്നതാണ്. വിറ്റാമിൻ സി, ചർമ്മത്തെ തടിച്ചതും മിനുസമാർന്നതുമായി നിലനിർത്തുന്ന കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. പിങ്ക് പേരക്കയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പേരയിലയുടെ സത്ത് മുഖക്കുരുവിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ്. കാരണം അതിന്റെ വീക്കം തടയുന്ന ഗുണങ്ങൾ ഇതിന് കാരണമാകുന്നു.

ആർത്തവ വേദന ശമിപ്പിക്കുന്നു

പേരയ്ക്കയിൽ മാത്രമല്ല, പേരയിലയിലുമുണ്ട് ചില ഗുണങ്ങൾ. പേരയില സത്ത് ആർത്തവ വേദന കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഠിനമായ വയറുവേദനയ്ക്ക് (പേരക്ക ഇലകൾ കിട്ടിയാൽ) എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പരമ്പരാഗത പോംവഴിയാണ് പേരയ്ക്ക ഇലയിട്ടു തിളപ്പിച്ച ചായ. ഇത് ആർത്തവ ദിവസങ്ങൾ കുറച്ചുകൂടി എളുപ്പമാക്കിയേക്കാം.

ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

പേരയ്ക്ക കൊഴുപ്പ് ഉരുക്കില്ല. പക്ഷേ ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. കൂടാതെ ഇത്  പോഷകസമൃദ്ധവുമാണ്. അതിനാൽ തന്നെ ഡയറ്റ് സമയത്ത് ഉൾപ്പെടുത്താൻ കഴിയുന്ന മികച്ച ഒരു ഫ്രൂട്ടാണ് പേരയ്ക്ക.

ഒരു മടിയും വിചാരിക്കാതെ പേരയ്ക്ക ദിവസവും ശീലമാക്കാം. നമ്മൾ പോലും അറിയാതെ നമ്മുടെ ആരോ​ഗ്യസംരക്ഷണത്തിൽ പേരക്കയും ഒരു പങ്കാളിയായികട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.