വിശുദ്ധരായ യുവജനങ്ങളാകാൻ വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസ് പഠിപ്പിക്കുന്ന കാര്യങ്ങൾ  

2020 ഒക്ടോബർ 10 -ന് ഇറ്റലിയിലെ അസീസിയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യൂറ്റിസ് എന്ന ആ പതിനഞ്ചു വയസുകാരൻ ആധുനികലോകത്തെ യുവതലമുറക്ക് വലിയ മുതൽക്കൂട്ടാണ്. വിശുദ്ധ കുർബാനയുടെ സൈബർ അപ്പസ്തോലൻ എന്നറിയപ്പെടുന്ന കാർലോ, 21-ാം നൂറ്റാണ്ടിൽ ഒരു വിശുദ്ധനായി എങ്ങനെ ജീവിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം യുവജനങ്ങളോട് പറയുന്ന ഏതാനും വാക്കുകൾ ഇതാ…

1. ” പരിശുദ്ധ കന്യകാമറിയമാണ് എന്റെ ജീവിതത്തിലെ ഏക സ്ത്രീ.”

2. “നാം എത്രത്തോളം വിശുദ്ധ കുർബാന സ്വീകരിക്കുന്നുവോ അത്രയധികം നാം യേശുവിനെപ്പോലെയാകും. അങ്ങനെ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ പ്രതീതിയിൽ ജീവിക്കുവാൻ സാധിക്കും.”

3. “വിശുദ്ധ കുർബാനയുടെ മുമ്പിൽ ആയിരിക്കുന്നതിലൂടെ നാം വിശുദ്ധരാകും.”

4. “എന്നേക്കാൾ കൂടുതൽ കഷ്ടപ്പെടുന്ന ആളുകളുണ്ട്. ദൈവത്തിനും മാർപാപ്പക്കും സഭക്കും വേണ്ടി ഞാൻ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടപ്പാടുകളും ഞാൻ സമർപ്പിക്കുന്നു.”

5. “നിങ്ങളുടെ കാവൽമാലാഖയോട് നിരന്തരം സഹായം അഭ്യർത്ഥിക്കുക. കാവൽമാലാഖയെ ഉറ്റ കൂട്ടുകാരനാക്കണം.”

6. “മരണത്തെ ഭയപ്പെടേണ്ട, യേശുവിന്റെ ഉയർപ്പിലൂടെ നിത്യജീവിതത്തിൽ വലിയ സന്തോഷം നമ്മെ കാത്തിരിപ്പുണ്ട്.”

7. എല്ലാ ആളുകളും ഒറിജിനലായി ജനിച്ചവരാണ്, പക്ഷേ പലരും ഫോട്ടോകോപ്പികളായി മരിക്കുന്നു.

8. “എല്ലായ്പ്പോഴും യേശുവുമായി ഐക്യപ്പെടുക എന്നതാണ് എന്റെ ജീവിതലക്ഷ്യം.”

9. “സന്തോഷം ദൈവത്തിലേക്ക് നമ്മെ ഉയർത്തുകയും സങ്കടം നമ്മിലേക്ക് തന്നെ ചുരുക്കുകയും ചെയ്യും.”

10. “സഭയെ വിമർശിക്കുകയെന്നാൽ സ്വയം വിമർശിക്കുക എന്നാർത്ഥം. നമ്മുടെ രക്ഷയ്ക്കായി അമൂല്യമായ നിധികൾ വിതരണം ചെയ്യപ്പെടുന്നത് സഭയിലൂടെയാണ്.”

11. “പ്രാർത്ഥനയിൽ നാം ദൈവത്തോട് ചോദിക്കേണ്ട ഒരേയൊരു കാര്യം വിശുദ്ധനാകാനുള്ള ആഗ്രഹമാണ്.”

12.പതിവായി കുമ്പസാരിക്കേണ്ടത് അത്യാവശ്യമാണ്.”

13. “മരിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. കാരണം, ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളിൽ ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ എന്റെ ജീവിതം നയിച്ചു.”

14. “പരിമിതമായ ലക്ഷ്യമല്ല നമുക്ക് വേണ്ടത്, അത് സ്വർഗ്ഗം വരെ ഉയർന്നതായിരിക്കണം.”

15. “വിശുദ്ധ കുർബാന സ്വർഗ്ഗത്തിലേക്കുള്ള എന്റെ പാതയാണ്.”

16. “ദിവ്യകാരുണ്യം കഴിഞ്ഞാൽ പിശാചിനോട് പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാല.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.