ഹെയ്തിയിൽ വൈദികരെയും സന്യസ്തരെയും തട്ടിക്കൊണ്ടു പോകുന്നത് വർദ്ധിക്കുന്നു

ഹെയ്‌തിയിൽ വൈദികരെയും സന്യസ്തരെയും തട്ടിക്കൊണ്ടു പോകുന്നതായ സംഭവങ്ങൾ അനുദിനം വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും വൈദികരും സന്യസ്തരും ഉൾപ്പെടെ പത്തോളം പേരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഈ സംഭവത്തിന്‌ ശേഷം അടുത്തത് തങ്ങളാകും എന്ന ഭീതിയിലാണ് വൈദികരും സന്യസ്തരും.

“അടുത്തത് തങ്ങളോ അല്ലെങ്കിൽ തന്റെ സഹോദര വൈദികനോ ആയിരിക്കാം തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്നത് എന്ന ഭീതിയിലാണ് ഓരോ വൈദികരും സന്യാസിനികളും കഴിയുന്നത്. തുടർച്ചയായ ഒരു ഭീതിയിലാണ് ഞങ്ങൾ കഴിയുന്നത്. ഓരോ വർഷം കഴിയുമ്പോഴും തട്ടിക്കൊണ്ടു പോകപ്പെടുന്ന വൈദികരുടെയും സന്യസ്തരുടെയും എണ്ണം കൂടുകയാണ്. കഴിഞ്ഞ വർഷവും ധാരാളം വൈദികർ തട്ടിക്കൊണ്ടു പോകലിന് ഇരയായി. ദൈവകൃപയാൽ പിന്നീട് അവർ മോചിക്കപ്പെട്ടു,” – ഹെയ്‌തിയിലെ ഹിഞ്ചേ രൂപതയിലെ ബിഷപ്പ് വെളിപ്പെടുത്തി.

ഇത്തരം ആക്രമണങ്ങളെ തടയുവാൻ പ്രത്യേക മാർഗ്ഗങ്ങൾ ഒന്നും ഇല്ലാ എന്നുള്ളത് വൈദികരെ കുഴപ്പിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകലുകൾക്കെതിരെ നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ഇവർക്ക് നിലവിൽ ചെയ്യുവാൻ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.