കോംഗോയിലെ എബോള പ്രതിസന്ധി ഇല്ലാതാക്കാൻ കാരിത്താസ് സ്‌പെയിൻ

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ എബോള പകർച്ചവ്യാധിയെ ചെറുക്കാൻ കാരിത്താസ് സ്പെയിൻ 6,200 വോളന്റിയർമാരെ നിയോഗിച്ചു. ഒപ്പംതന്നെ എബോള വ്യാപിക്കുന്നത് തടയാൻ ഉഗാണ്ട, ദക്ഷിണ സുഡാൻ അതിർത്തികളിൽ ഇരുപത്തിയൊന്നോളം നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിച്ചു.

കഴിഞ്ഞ വർഷം എബ്ലോള ബാധിച്ച് 1,800-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് 2700-റോളം ആളുകൾക്ക് രോഗം ബാധിച്ചിരുന്നു. ഏറെ ഭീതി പരത്തി കടന്നുപോയ എബോള കഴിഞ്ഞ മാസത്തോടെ വീണ്ടും വ്യാപകമായതോടെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ പ്രേരിതമാവുകയായിരുന്നു. എന്നാൽ, ഇതിനെതിരെ പ്രവർത്തിക്കുവാനും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുവാനും പര്യാപ്തമായ ആളുകൾ ഇല്ലാതിരുന്നത് ഒരു പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പെയിനിലെ ഉൾപ്പെടെ കാരിത്താസ് സംഘടനകൾ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചത്.

ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സഭയുടെ ഭാഗത്തു നിന്നു മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നത് എന്ന് കാരിത്താസ് സ്പെയിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫെർണാണ്ടസ് വെളിപ്പെടുത്തുന്നു. പ്രധാനമായും ആളുകൾക്ക് ബോധവൽക്കരണം കൊടുക്കുകയും ഒപ്പംതന്നെ ആവശ്യമായ ചികിത്സാരീതികൾ ലഭ്യമാക്കുക തുടങ്ങിയ രീതിയിലാണ് കാരിത്താസ് പ്രവർത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.