കര്‍ദ്ദിനാള്‍ ഡാരിയോ കാസ്റ്റ്റില്ലണ്‍ അന്തരിച്ചു

എക്ലേസിയ ഡേ’ പൊന്തിഫിക്കല്‍ കമ്മീഷന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ഡാരിയോ കാസ്റ്റ്റില്ലണ്‍ ഹോയോസ് അന്തരിച്ചു. 88 വയസായിരുന്നു പ്രായം. ഇന്നലെ  രാവിലെ റോമില്‍ വച്ചായിരുന്നു മരണം. മൃതസംസ്‌കാരം ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും.

2000  മുതല്‍ എണ്‍താം വയസില്‍ അദ്ദേഹം വിരമിക്കുന്നത് വരെയുള്ള ഒന്‍പതു വര്‍ഷക്കാലം പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായി അദ്ദേഹം സേവനം ചെയ്തിരുന്നു. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്. കര്‍ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്ക് ഉദാരമായ സേവനം ചെയ്ത വ്യക്തിയായിരുന്നു, കര്‍ദിനാള്‍ ഡാരിയോ കാസ്റ്റ്റില്ലണ്‍ എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

1929 ജൂലൈ 4 ന് മെഡെല്ലിനില്‍ ആയിരുന്നു ഡാരിയോ കാസ്റ്റ്റില്ലന്റെ ജനനം. സാന്റ റോസ ഡേ ഓസോസ് രൂപതയിലെ വൈദികനായി 1952-ല്‍ അദ്ദേഹം അഭിഷിക്തനായി. 1971-ല്‍ പേരെയിര രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം 1983-1987 കാലഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്പ്‌സ് സമിതിയുടെ സെക്രട്ടറി ജനറലായും സേവനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.