ആളുകൾ വീടുകളിൽ നിന്നും പലായനം ചെയ്യുന്നു: ആക്രമണം അവസാനിപ്പിക്കാൻ ആവർത്തിച്ച് കർദ്ദിനാൾ ബോ

മ്യാന്മറിൽ മാസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ഫലമായി ആളുകൾ വീടുകളിൽ നിന്നും പലായനം ചെയ്യുന്ന സ്ഥിതി തുടരുകയാണ്. അതിനാൽ എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് പറഞ്ഞു മ്യാന്മർ കർദ്ദിനാൾ ചാൾസ് മൗങ് ബോ. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി ആക്രമണത്തെ തുടർന്ന് 2,30,000 ആളുകൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്ത ഫെബ്രുവരി മുതൽ 5,200 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 881 പേരോളം കൊല്ലപ്പെട്ടിട്ടുമുണ്ടെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പ് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് റിപ്പോർട്ട് ചെയ്തു.

“കഴിഞ്ഞ നാല് മാസമായി നമ്മുടെ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന അക്രമം, പീഡനം, തടവ്, മരണം എന്നിവയ്ക്ക് ആരും അർഹരല്ല. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവ ആവശ്യമായി വരുന്നതിനാൽ മ്യാന്മർ വെല്ലുവിളികളുടെ ഇരുണ്ട നിമിഷങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്” – കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.