പോള്‍ ആറാമന്‍ പാപ്പായുടെ നാമകരണ നടപടി അവസാന ഘട്ടത്തിലേയ്ക്ക്

പോള്‍ ആറാമന്‍ പാപ്പാ ഉള്‍പ്പെടെ ആറുപേരുടെ നാമകരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. വിശുദ്ധരായി പ്രഖ്യാപിക്കുന്ന നടപടിക്രമങ്ങളുടെ അവസാന ഘട്ടമായ സാധാരണ പൊതു കണ്‍സിസ്റ്ററി ഫ്രാന്‍സിസ് പാപ്പാ മേയ് 19 ശനിയാഴ്ച വത്തിക്കാനില്‍ വിളിച്ചുകൂട്ടും. ഇന്നലെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് കര്‍ദിനാള്‍മാര്‍ക്ക് കൈമാറിയത്.

വത്തിക്കാനില്‍ താമസക്കാരായ കര്‍ദിനാള്‍മാരും ഇപ്പോള്‍ അവിടെ ഉള്ളവരും പങ്കെടുക്കുന്ന കണ്‍സിസ്റ്ററിയില്‍, പോള്‍ ആറാമന്‍ പാപ്പാ, രക്തസാക്ഷിയായ ആര്‍ച്ചുബിഷപ്പ് ഓസ്‌കാര്‍ അര്‍നൂള്‍ഫൊ റൊമേറൊ ഗല്‍ദാമെത്സ്, ദിവ്യകാരുണ്യാരാധനയുടെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റ സ്ഥാപകനായ രൂപതാവൈദികന്‍ ഫ്രാന്‍ചെസ്‌കൊ സ്പിനേല്ലി, രൂപതാ വൈദികന്‍ വിന്‍ചേന്‍സൊ റൊമാനൊ, യേശുക്രിസ്തുവിന്റെ  നിര്‍ധന ദാസികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപക മരിയ കത്തെറീന കാസ്‌പെര്‍, സഭയുടെ കുരിശിന്റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപക യേശുവിന്റെ വിശുദ്ധ ത്രേസ്യയുടെ (നത്സറീയ ഇഞ്ഞാത്സിയ ) എന്നിവരുടെ വിശുദ്ധ പദവി പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.