ഇറ്റലിയിൽ ജനനനിരക്കിൽ വൻകുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്നുള്ള വർഷങ്ങളിൽ ഇറ്റലിയിൽ ജനനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇറ്റലിയുടെ ദേശീയ സ്ഥിതിവിവരക്കണക്ക് സ്ഥാപനം മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസ് മൂലമുണ്ടായ അനിശ്ചിതത്വവും ഭയവും മൂലം 2020-ലും 2021-ലും ഇറ്റലിയിൽ 10,000 ൽ കുറവ് പുതിയ ജനനങ്ങളേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടിൽ സൂചന നൽകിയിരിക്കുന്നത്.

തൊഴിലില്ലായ്മ ഉയർന്നാൽ ജനനനിരക്കിലുള്ള കുറവ് ഇനിയും ഉയരുവാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 1861-ൽ ഇറ്റാലിയൻ ഏകീകരണത്തിനുശേഷം 2019-ലാണ് ഇറ്റലിയിലെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ‘കുടുംബങ്ങളോടുള്ള അവഗണന’ എന്നാണ് ഫ്രാൻസിസ് പാപ്പാ ഇതിനെ വിളിച്ചത്. “യൂറോപ്പിന്റെ അപകടകരമായ കുറഞ്ഞ ജനനനിരക്ക് വർത്തമാനകാലത്തെ വെല്ലുവിളികളെ നേരിടാൻ പാടുപെടുന്ന സമൂഹങ്ങളുടെ അടയാളമാണ്. അതിനാൽ അവർ ഭാവിയെക്കുറിച്ച് കൂടുതൽ ഭയപ്പെടുന്നു” – 2018-ൽ പാപ്പാ പറഞ്ഞു.

യൂറോപ്പിലുടനീളവും പ്രത്യേകിച്ച് ഇറ്റലിയിലുള്ള ജനനനിരക്ക് 50 വർഷമായി ക്രമാനുഗതമായി കുറയുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.