സീറോ മലബാർ ശ്ലീഹാക്കാലം അഞ്ചാം ചൊവ്വ ജൂലൈ 05 യോഹ. 16: 1-7 കൂടെയുള്ള സഹായകന്‍

പരസ്യജീവിതത്തിനൊടുവില്‍ ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകുന്ന ഈശോ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള കരുതല്‍ വ്യക്തമാക്കുന്ന ഭാഗമാണിത്. തന്നെ അനുഗമിക്കുന്നവരുടെ ചുറ്റും ശത്രുക്കള്‍ നിലയുറപ്പിക്കുമെന്നും അവരെ പീഢിപ്പിക്കുക എന്നത് ഒരു ദൈവനിയോഗം എന്നപോലെ അവര്‍ അനുഷ്ഠിക്കുമെന്നും ഈശോ പ്രവചിക്കുന്നു. സഹനങ്ങള്‍ എക്കാലത്തും ശിഷ്യരുടെ ഒപ്പം ഉണ്ടാകുമെന്ന് അവിടുന്ന് നേരത്തെ തന്നെ പറയുകയാണ്.

ഈ മുന്നറിയിപ്പ് എപ്പോഴും നമ്മുടെ മനസില്‍ ഉണ്ടായിരിക്കണം. എങ്കിലേ, ജീവിതത്തില്‍ അപ്രതീക്ഷിത സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയിലൂടെ കടന്നുപോകാനും അവയെ അതിജീവിക്കാനും നമുക്ക് സാധിക്കുകയുള്ളൂ. സഹനങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞതിനൊപ്പം അവിടുന്ന് സഹായകനെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സഹായകനായ പരിശുദ്ധാത്മാവ് എല്ലാ സഹനസാഹചര്യങ്ങളിലും നമ്മോടൊപ്പമുണ്ട് എന്ന വിശ്വാസവും ഏതു സമയത്തും നമ്മുടെ മനസില്‍ ഉണ്ടായിരിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.