സീറോ മലബാർ ദനഹാക്കാലം രണ്ടാം ഞായർ ജനുവരി 14 യോഹ. 8: 21-30 ഞാൻ ഉന്നതത്തിൽ നിന്നുള്ളവനാകുന്നു

“യേശു പറഞ്ഞു: നിങ്ങള്‍ താഴെ നിന്നുള്ളവരാണ്; ഞാന്‍ മുകളില്‍ നിന്നുള്ളവനും. നിങ്ങള്‍ ഈ ലോകത്തിന്റേതാണ്; ഞാന്‍ ഈ ലോകത്തിന്റേതല്ല.” താൻ എവിടെ നിന്നുള്ളവനാണെന്നും തന്റെ പ്രവർത്തനങ്ങൾ എപ്രകാരമുള്ളതാണെന്നും യേശു വ്യക്തമാക്കുന്ന ഒരു ഭാഗമാണിത്. യേശു എപ്പോഴും പിതാവായ ദൈവത്തിന് ഇഷ്ടമുള്ളതുമാത്രം പ്രവർത്തിക്കുന്നു. അവിടുത്തെ പ്രവർത്തനങ്ങളുടെ മാനദണ്ഡം അതാണ് – ദൈവത്തിന്റെ ഇഷ്ടം.

എന്താണ് നമ്മുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനതത്വം? നമ്മുടെ സ്വന്തം ഇഷ്ടമോ, മനുഷ്യരുടെ പ്രീതിയോ, അതോ ദൈവത്തിന്റെ ഇഷ്ടമോ? നമ്മുടെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയുംപിന്നിൽ അതിന്റെ ഉദ്ദേശശുദ്ധിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലാത്തിനുമുപരി ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലാണ് നമ്മുടെ പ്രവർത്തനങ്ങളുടെ പിന്നിലെങ്കിൽ എല്ലാം അവിടുന്ന് നോക്കിക്കൊള്ളും. ലോകത്തിനു മുൻപിൽ പരാജയമാണെങ്കിലും ദൈവം അതിനെ ഉയർത്തിക്കൊള്ളും. നമ്മുടെ ജോലി, വിദ്യാഭ്യാസം, യാത്ര, സംസാരം, ജീവിതം ഇതിന്റെയൊക്കെ പിന്നിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലാണോ?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.