സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഒന്‍പതാം തിങ്കള്‍ (മൂശ മൂന്നാം തിങ്കൾ) ഒക്ടോബര്‍ 30 മത്തായി 24: 3-14 ക്ലേശങ്ങളുടെ ആരംഭം 

“നിങ്ങള്‍ അസ്വസ്ഥരാകരുത്; കാരണം ഇതെല്ലാം സംഭവിക്കേണ്ടതാണ്” (6) എന്ന വചനം നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഉറപ്പിച്ചുവയ്‌ക്കേണ്ടതാണ്. യേശുവിനുവേണ്ടി നിലകൊള്ളുമ്പോള്‍, നിലപാടുകളില്‍ യേശുവിനുവേണ്ടി കൃത്യതപാലിക്കുമ്പോള്‍ സഹനങ്ങളും കുരിശുകളും പീഡനങ്ങളും ഒറ്റിക്കൊടുക്കലുകളും ഒറ്റപ്പെടുത്തലുകളും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അപ്പോഴും ഹൃദയം ഇടറാതെ യേശുവിനുവേണ്ടി ഉറച്ചുനില്‍ക്കുകയാണ് പ്രധാനം.

അനുദിന ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളോടും വേദനകളോടും നമ്മള്‍ ഇതേ മനോഭാവമാണ് സ്വീകരിക്കേണ്ടത്. അസ്വസ്ഥതപ്പെടരുത്. കാരണം, ഇതൊക്കെ സംഭവിക്കേണ്ടതാണ്. സഹനത്തിലൂടെ ഉത്ഥാനത്തിലേക്കു പ്രവേശിച്ച ക്രിസ്തുശിഷ്യന്‍ സഹനത്തിലൂടെ തന്നെ കടന്നുപോകേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.