
കിണറ്റിൻ കരയിൽ ഒറ്റയ്ക്കിരിക്കുന്ന യേശുവിന്റെ അടുത്തേക്ക് സമരിയാക്കാരി എത്തുന്നു. അവളുടെ ജീവിതത്തിലെ പാപകരമായ സാഹചര്യം യേശു അവളോട് വെളിപ്പെടുത്തുന്നു. അപ്പോൾ അവൾ ഒരു പഴയ ആത്മീയതർക്കം പരിഹരിക്കാൻ യേശുവിനോട് ആവശ്യപ്പെടുകയാണ്. എവിടെയാണ് യഥാർഥ ആരാധനാസ്ഥലം; ഗരേസിം മലയിലോ, ജറുസലേം ദൈവാലയത്തിലോ? യേശുവിന്റെ മറുപടി ശ്രദ്ധേയമാണ്. ദൈവത്തോടുള്ള യഥാർഥ ആരാധന, ഒരു സ്ഥലവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ഒരാളുടെ ഹൃദയത്തിന്റെ ഉദ്ദേശ്യശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യേശു വ്യക്തമാക്കുന്നു.
സ്ഥലവും സാഹചര്യവും ഉണ്ടായിരിക്കാം. എങ്കിലും അവിടെയെത്തുന്ന ആരാധകന്റെ ഹൃദയത്തിലെ ഉദ്ദേശ്യശുദ്ധിയാണ് പ്രധാനപ്പെട്ടത്. പ്രാർഥനയ്ക്കായി എവിടെയൊക്കെ പോയാലും ഹൃദയം എവിടെയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആത്മാവിലും സത്യത്തിലും ആരാധിക്കാൻ നമുക്കു സാധിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കണം.
ഫാ. ജി. കടൂപ്പാറയിൽ MCBS




