
ക്ഷോഭിച്ച കടലില്‍ നിന്നും ശിഷ്യന്മാരെ രക്ഷിക്കുന്ന യേശുവിനെ വചനത്തില്‍ നമ്മള്‍ കാണുന്നു. യേശു ശിഷ്യന്മാരിൽ നിന്നും ദൂരെയാണെങ്കിലും അവരെ കൈവിട്ടിരുന്നില്ല. അവരുടെ ദുരിതത്തിൽ അവർക്ക് സങ്കൽപിക്കാൻ സാധിക്കുന്നതിലുമധികം അവർക്ക് സമീപസ്ഥനാകുന്നു. ഒരുപക്ഷേ, എന്റെ ജീവിതത്തിലും വ്യത്യസ്തങ്ങളായ കൊടുങ്കാറ്റോ, തടസമോ ഉണ്ടായേക്കാം. അങ്ങനെയുണ്ടാകുമ്പോൾ യേശു അടുത്തില്ല എന്ന് വിചാരിക്കരുത്. മറിച്ച്, അവൻ കൂടുതൽ അടുത്താണ് എന്നാണ് നമ്മൾ കരുതേണ്ടത്.
വി. ജോൺ പോൾ രണ്ടാമൻ, മാർപാപ്പ ആയപ്പോൾ തന്റെ ആദ്യപ്രസംഗം ആരംഭിച്ചത് ‘ഭയപ്പെടേണ്ട’ എന്ന വചനം പറഞ്ഞുകൊണ്ടാണ്. ഇന്ന്, ഭയവും ഉത്കണ്ഠയും നിറഞ്ഞ ഒരു ലോകത്തിൽ, ശക്തമായ ആ വചനം നാം ഹൃദയത്തിൽ സ്വീകരിക്കണം. ഏത് കടലിനു മുകളിലൂടെ നടന്നാണെങ്കിലും അവൻ നമ്മുടെ പക്കലെത്തും. സഭയാകുന്ന നൗകയെ ഏത് അപകടത്തില്‍ നിന്നും സംരക്ഷിക്കുന്നവനാണ് യേശു എന്ന യാഥാര്‍ഥ്യം നമുക്ക് കൂടുതല്‍ കരുത്തു പകരട്ടെ.
ഫാ. ജി. കടൂപ്പാറയിൽ MCBS




