
രാത്രി മുഴുവന്‍ പരിശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല (21: 5-6) എന്ന് തുറന്നുപറയുന്ന ഒരാളുടെ വിഷമം വലുതായിരിക്കും. സ്വന്തം പരിമിതികളുടെയും നിസ്സാരതകളുടെയും ഏറ്റുപറച്ചിലാണിത്; തന്റെ കഴിവുകൊണ്ടു സാധിച്ചില്ല എന്ന കീഴടങ്ങലാണ്. ദൈവത്തിന്റെ സഹായത്തോടെയുള്ള മീന്‍പിടുത്തത്തിന്റെ – വിജയത്തിന്റെ – തുടക്കം ഇവിടെ നിന്നാണ്.
നമ്മുടെ പരാജയങ്ങളിലും വീഴ്ചകളിലും നമ്മൾ ഒരിക്കലും നിരാശപ്പെടരുത് എന്ന വലിയൊരു സന്ദേശം ഇതിലുണ്ട്. പരാജയങ്ങളും പരിമിതികളുമായി യേശുവിന്റെ മുമ്പില്‍ നില്‍ക്കാനും അവനോട് അതെല്ലാം ഏറ്റുപറയാനും സാധിക്കണം. അപ്പോഴാണ് പുതിയ വഴികൾ നമുക്കുമുന്നിൽ തുറന്നുവരുന്നത്. കാരണം, നമ്മുടെ ‘അഹം’ ചിന്തകൾ അവസാനിക്കുന്നിടത്താണ് ദൈവത്തിന്റെ സാധ്യതകള്‍ ആരംഭിക്കുന്നത് എന്നത് നമ്മൾ വിസ്മരിക്കരുത്. അപ്പോഴേ, വിജയം സംഭവിക്കൂ. അപ്പോഴേ, വിരുന്നൊരുക്കി നമുക്കായി കാത്തിരിക്കുന്ന കർത്താവിനെ നമുക്ക് ദർശിക്കാനാവൂ.
ഫാ. ജി. കടൂപ്പാറയില്‍ MCBS