
‘ഉണര്‍ന്ന് വിളക്കുകള്‍ തെളിക്കുക’ എന്നതാണ് ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യം. പക്ഷേ, വിളക്ക് തെളിക്കണമെങ്കില്‍ വിളക്കില്‍ ‘എണ്ണ’ ഉണ്ടാവണം; ഒരുങ്ങിയിരിക്കണം. വിവേകമതികളുടെ വിളക്കിലാണ് എണ്ണയുള്ളത്; അവരാണ് ഒരുങ്ങിയിരിക്കുന്നത്. അവർ അകത്തു പ്രവേശിക്കുകയും ചെയ്യും.
ആത്മീയജീവിതവുമായി നമ്മള്‍ ഇതിനെ ബന്ധിപ്പിച്ചുനോക്കൂ. സ്‌നേഹത്തിന്റെയും നന്മയുടെയും കരുണയുടെയും ആര്‍ദ്രതയുടേതുമായ ‘എണ്ണ’ നമ്മുടെ ജീവിതവിളക്കുകളിലുണ്ടോ? ഒരുക്കത്തിന്റെയും പ്രവര്‍ത്തനത്തിന്റേതുമായ സമയം ജീവിതത്തിലുണ്ട്. എന്നുവച്ചാല്‍, വിളക്കില്‍ എണ്ണ നിറയ്‌ക്കേണ്ടതും വിളക്ക് തെളിക്കേണ്ടതുമായ സമയമുണ്ട് എന്നർഥം. ഒരുക്കത്തിന്റെ സമയത്ത് എണ്ണ നിറച്ചാലേ പ്രവര്‍ത്തനത്തിന്റെ സമയത്ത് തെളിക്കാനാകൂ എന്ന് ഓര്‍മ്മിക്കുക. അല്ലെങ്കില്‍ മറ്റുള്ളവരോട് എണ്ണ ചോദിച്ച്, അവരെക്കൂടി അപകടത്തിലാക്കുകയാകും നമ്മള്‍ ചെയ്യുക. ഈ പത്തുപേരില്‍ ഞാന്‍ ആരാണ് എന്നു ധ്യാനിക്കണം; ഒപ്പം ഞാന്‍ വിവേകമതിയാണോ എന്നും.
ഫാ. ജി. കടൂപ്പാറയില്‍ MCBS