സീറോ മലങ്കര നവംബർ 27 ലൂക്കാ 4: 31-37 ആത്മാവിന്റെ ശക്തി

ദൈവാലയത്തില്‍പോലും അശുദ്ധാത്മാക്കള്‍ കടന്നുകൂടാം. തിന്മയെ വിവേചിച്ചറിയാന്‍ ആത്മാവിന്റെ ശക്തി അനിവാര്യമാണ്. കാലങ്ങളായി തിന്മയുടെകൂടെ വസിച്ചിട്ടും അതറിയാതെ ജീവിച്ചാല്‍ നീ മൗഢ്യനാണ്. അധികാരത്തോടെ ആത്മാവിന്റെ ശക്തിയാല്‍ നിറഞ്ഞ് നീ ശാസിച്ചാല്‍ തിന്മയുടെ ശക്തി നിന്നെ വിട്ടൊഴിഞ്ഞു പോകും. നീ പോലും അറിയാത്ത നന്മ നിന്നില്‍ ഇടം കൊള്ളുകയും ചെയ്യും.