സീറോ മലങ്കര ഫെബ്രുവരി 02 ലൂക്കാ 2: 22-35 വലിയ രക്ഷ

ഈശോയെ കാണുന്നതിനുള്ള ഭാഗ്യം നമുക്കും സ്വന്തമാക്കാം. സുവിശേഷത്തില്‍ കണ്ടുമുട്ടുന്ന രണ്ടു വ്യക്തികള്‍ ശിമയോനും ഹന്നായുമാണ്. ശിമയോന്‍ ആത്മാവിനാല്‍ നയിക്കപ്പെട്ടു; ആ നാവിലൂടെ രക്ഷയെ പ്രകീര്‍ത്തിച്ചു. ഈശോയെ കൈകളിലെടുത്ത ആ മനുഷ്യന്‍ ചെയ്തത് എന്താണ്? ആ വലിയ സമ്മാനത്തെ ലോകത്തിനു നല്‍കുകയായിരുന്നു. അനുദിനം നാമും വചനം കൈകളിലെടുക്കുമ്പോള്‍, അത് മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോള്‍ ലോകത്തിനു വലിയ രക്ഷ പ്രദാനംചെയ്യുന്നവരായി മാറുകയാണ്.

ശിമയോനില്‍ കാണുന്ന മൂന്നു ഗുണങ്ങള്‍, പ്രത്യേകതകള്‍ – നീതിമാനും ഭക്തനും, പ്രതീക്ഷയോടെ കാത്തിരുന്നവന്‍, ആത്മാഭിഷേകം ഉള്ളവന്‍. ദൈവത്തിന്റെ രക്ഷയെ പ്രഘോഷിക്കുന്ന മനുഷ്യരാകാനുള്ള വിളിയാണ് ഈ വേദഭാഗം.

ഫാ. ലിബിന്‍ വര്‍ഗീസ് OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.