സീറോ മലങ്കര ജൂലൈ 17 ലൂക്കാ 4: 16-19 യേശുവിന്റെ ദൗത്യം

ഗലീലിയായിലെ ശിഷ്യന്റെ സിനഗോഗുകളില്‍ പോയി വിശുദ്ധഗ്രന്ഥം വായിക്കുകയും അത് വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്തിരുന്ന യേശു, തന്റെ സ്വന്തം ഗ്രാമമായ നസ്രേത്തിലും അത് തുടര്‍ന്നു. എഴുന്നേറ്റു നിന്നാണ് സാധാരണ വിശുദ്ധ ഗ്രന്ഥം വായിച്ചിരുന്നത്. വായനാശേഷം അത് വ്യാഖ്യാനിച്ചിരുന്നു. വായനക്കാരന്‍, വ്യാഖ്യാതാവ്, പ്രസംഗകന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വ്യക്തികള്‍ക്കോ, ഒരാള്‍ക്കു തന്നെയോ ഇത് ചെയ്യാമായിരുന്നു. ഇവിടെ യേശു തന്നെയാണ് ഈ ദൗത്യം നിര്‍വഹിച്ചത്. യേശുവിന് നല്‍കപ്പെട്ടത് ഏശയ്യ പ്രവാചകന്റെ പുസ്തകമായിരുന്നു (6:1-2).

അത് വായിച്ചിരുന്നത് ചുരുക്കമായിരുന്നു. രണ്ടുവശത്തു നിന്നും ചുരുട്ടിവച്ചിരിക്കുന്ന ചുരുള്‍ ഏതുവശത്തേക്കു വേണമെങ്കിലും തുറക്കാമായിരുന്നു. യേശുവിന്റെ ശുശ്രൂഷ ദരിദ്രരെ ഉദ്ദേശിച്ചുള്ളതായിരുന്നു. അവിടുന്ന് പിശാചുക്കളെ പുറത്താക്കി. ദരിദ്രര്‍ക്ക് സുവിശേഷം നല്‍കാനും തടവുകാര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവരെ വിട്ടയയ്ക്കാനും യഹോവയ്ക്ക് പ്രീതികരമായ വത്സരം വിളംബരം ചെയ്യാനുമായിരുന്നു യേശു പറഞ്ഞയയ്ക്കപ്പെട്ടതെന്ന് ഈ വചനഭാഗം വായിക്കുമ്പോള്‍ മനസ്സിലാകുന്നു.

പിശാചുബാധിതരെ സ്വതന്ത്രരാക്കിയതും തടവുകാരെ മോചിപ്പിക്കുന്നതും അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നവരെ സ്വതന്ത്രരാക്കുന്നതുമായ പ്രവൃത്തികളായിരുന്നു. വിശുദ്ധഗ്രന്ഥം വായിച്ചശേഷം അതിന്റെ വ്യാഖ്യാനം ഇരുന്നുകൊണ്ടാണ് യേശു നല്‍കിയത്.

ഫാ. മാത്യു ചിറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.