മക്കളെ ഓര്‍ത്ത് ആകുലപ്പെടുന്ന മാതാപിതാക്കള്‍ക്കായി ചില തിരുവചനങ്ങള്‍

മക്കള്‍ എത്ര ചെറുതോ വലുതോ ആയിരുന്നാലും മാതാപിതാക്കള്‍ക്ക് അവരെക്കുറിച്ച് ആകുലതയും ആശങ്കയും വിഷമവും ഉണ്ട്. അങ്ങനെ വിഷമിക്കുന്ന മാതാപിതാക്കള്‍ക്കായി, ഇടയ്ക്കിടെ ആവര്‍ത്തിച്ച് ചൊല്ലാനും ആശ്വാസം കണ്ടെത്താനും സഹായിക്കുന്ന ചില വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു

  1. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
    ഫിലിപ്പി 4 : 19

2. തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
ഏശയ്യാ 40 : 29

3. നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
1 പത്രോസ് 5 : 7

4. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
മത്തായി 11 : 28

5. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 9

6. ജനമേ, എന്നും ദൈവത്തില്‍ശരണംവയ്ക്കുവിന്‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍.അവിടുന്നാണു നമ്മുടെ സങ്കേതം.
സങ്കീര്‍ത്തനങ്ങള്‍ 62 : 8