ലത്തീൻ: മെയ് 18 ഞായർ, യോഹ. 13: 31-35 പരസ്പരം സ്നേഹിക്കാം

വി. യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം 31 മുതൽ 35 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു, ശിഷ്യർക്കു നൽകുന്ന പുതിയൊരു കൽപനയാണ് യോഹന്നാൻ സുവിശേഷം ഇവിടെ നമുക്കു മുമ്പിൽ പരിചയപ്പെടുത്തുന്നത്. പരസ്പരം സ്നേഹിക്കാൻ ക്രിസ്തു നൽകുന്ന ഈ പുതിയ കൽപന എന്നന്നേക്കുമുള്ള ഒരു കൽപനയായി ക്രൈസ്തവ ജീവിതത്തിൽ നിലനിൽക്കുന്നു. ക്രിസ്തുശിഷ്യരുടെ ഒരു ഐഡന്റിറ്റി ആണ് ഈ സ്നേഹം. ക്രിസ്തു പഠിപ്പിച്ച ഈ സ്നേഹം അത് നമ്മെ സ്നേഹിക്കുന്നവരോടു മാത്രമുള്ളതാവരുത്; ശത്രുക്കളെപ്പോലും സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിക്കുന്നത്.

ക്രൈസ്തവജീവിതത്തിൽ നാം എന്നും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പാഠമാണിത്. പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുക എന്നുള്ളത്. ആ സ്നേഹം മിത്രങ്ങളോടെന്നപോലെ ശത്രുക്കളോടുമുള്ളതാവണമെന്ന് മറക്കാതിരിക്കാം. ദൈവസ്നേഹം ഒരിടത്തും കുറയുകയോ, കൂടുകയോ ചെയ്തിട്ടില്ല. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച ക്രിസ്തു തന്നെയായിരിക്കട്ടെ എന്നും ക്രൈസ്തവജീവിതത്തിന്റെ മാതൃക.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.