
ക്രിസ്തുവിന്റെ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് അവനിൽ വിശ്വസിക്കുന്ന ശിഷ്യരും അവന്റെ അദ്ഭുതങ്ങളിൽ ഭാഗാഭാഗക്കാൻ അവനെ അന്വേഷിച്ചുവരുന്ന ജനക്കൂട്ടവും ഇന്നത്തെ വചനത്തിന്റെ ധ്യാനവിഷയങ്ങളാണ്. പലപ്പോഴും നമ്മുടെ ആത്മീയതയും ഏറെക്കുറെ ഇപ്രകാരം തന്നെയല്ലേ. നമ്മുടെ ആഗ്രഹങ്ങളെയും ആശകളെയും സഫലമാക്കാൻ മാത്രം ദൈവത്തിലാശ്രയിക്കുന്ന നമ്മുടെ ആത്മീയജീവിതം ഇനിയും ഏറെ മറേണ്ടിയിരിക്കുന്നു.
ക്രിസ്തു നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് അടിയുറച്ച വിശ്വാസമാണ്. ദൈവം അയച്ച തന്റെ പ്രിയപുത്രനിലുള്ള വിശ്വാസം ഇനിയും എന്നിൽ ഏറെ ആഴപ്പെടേണ്ടിയിരിക്കുന്നു. സത്യദൈവമായ ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിച്ച് നമുക്കു ജീവിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS