
വി. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായം 54 മുതൽ 58 വരെയുള്ള തിരുവചന ഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ പഠനങ്ങളും അദ്ഭുതങ്ങളും കാണുമ്പോൾ സ്വന്തം ദേശക്കാരായ ജനം അവനിൽ ആശ്ചര്യപ്പെടുന്നു. അവർ ക്രിസ്തുവിലുള്ള ദൈവത്വത്തെക്കാൾ മനുഷ്യത്വത്തിലാണ് നോക്കുന്നത്. ദൈവപുതൻ എന്നതിലധികമായി തങ്ങൾക്ക് പരിചിതനായ തച്ചന്റെ മകൻ എന്ന രീതിയിലാണ് അവർ ക്രിസ്തുവിനെ പരാമർശിക്കുന്നത്.
ക്രൈസ്തവരായ നാം ചിന്തിക്കേണ്ടതും ധ്യാനിക്കേണ്ടതും ഇതാണ്, എന്റെ വിശ്വാസം എപ്രകാരമാണ്. ക്രിസ്തുവിനെ എന്റെ രക്ഷകനും നാഥനുമായി സ്വീകരിക്കാനുള്ള എന്റെ വിശ്വാസം ഇനിയും ആഴപ്പെടേണ്ടിയിരിക്കുന്നുവോ. ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിൽ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS