ലത്തീൻ: ഒക്ടോബർ 25 ബുധൻ, ലൂക്കാ 12: 39 – 48  ജാഗരൂകരായിരിക്കുക

ക്രിസ്തു തന്റെ രണ്ടാം വരവിനെക്കുറിച്ചു പഠിപ്പിക്കുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ജാഗ്രതയോടെ ഒരുങ്ങിയിരിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ക്രിസ്തു തന്റെ ശിഷ്യർക്കു നൽകുന്നത്. യജമാനൻ അകലങ്ങളിലേക്കു യാത്രപോകുമ്പോൾ തന്റെ ഭവനവും സ്വത്തുമെല്ലാം കാക്കാൻ ഭരമേല്പിക്കുന്ന വിശ്വസ്തനായ കാര്യസ്ഥനെപ്പോലെ എപ്പോഴും ജാഗരൂകതയോടെ വർത്തിക്കണമെന്ന് ക്രിസ്തു ആഹ്വാനംചെയ്യുന്നു. രണ്ടാം വരവനായി ക്രിസ്തു വരുമ്പോൾ അധികമുള്ളവനിൽനിന്ന് അധികവും അല്പമുള്ളവനിൽനിന്ന് അല്പവും പ്രതീക്ഷിക്കുന്നു.

ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നവരാണ് ക്രിസ്ത്യാനി. എങ്കിൽ ക്രിസ്തു യാത്രചെയ്ത സഹന-മരണ-ഉത്ഥാനങ്ങളിലൂടെ അവനും യാത്രയാവണം. അതുകൊണ്ട് വിശ്വസ്തനായ കാര്യസ്ഥനെപ്പോലെ വിശ്വസ്തതയോടെ ജാഗരൂകതയോടെ വർത്തിക്കാൻ നമുക്കും  ആഗ്രഹിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.