ലത്തീൻ ഫെബ്രുവരി 21 മർക്കോ. 9: 14-29 വിശ്വാസ-ശക്തി

“അവന്‍ അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ” (മര്‍ക്കോ. 9:19).

യൂദയായിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടിയുള്ള തങ്ങളുടെ ആദ്യത്തെ ദൗത്യയാത്രയിൽ ശിഷ്യന്മാർക്ക് പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് അപ്രകാരം ചെയ്യാൻ സാധിക്കാത്തത് പിശാച് അവരേക്കാൾ ശക്തനായതുകൊണ്ടല്ല മറിച്ച്, അവരുടെ ദുര്‍ബ്ബലമായ വിശ്വാസം കൊണ്ടാണ്. യേശു അവരെ ‘വിശ്വാസമില്ലാത്ത തലമുറ’ എന്ന് വിളിക്കുന്നതും അതുകൊണ്ടാണ്.

അതായത്, ആദ്യത്തെ ദൗത്യയാത്രയിൽ അവർ പൂർണ്ണമായും ദൈവത്തിൽ ആശ്രയിച്ചാണ് കാര്യങ്ങൾ ചെയ്തിരുന്നതെങ്കിൽ അവർ ഇപ്പോൾ കുറെയൊക്കെ അവരുടെ ശക്തിയിൽ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. തിന്മയുടെ ശക്തികളിന്മേലുള്ള വിജയം മനുഷ്യശക്തിയിൽ നേടിയെടുക്കാവുന്ന ഒന്നല്ല മറിച്ച്, ദൈവസഹായത്താൽ മാത്രം സാധിതമാകുന്നതാണ്.

പൂർണ്ണമായ ദൈവാശ്രയം ശക്തമായ വിശ്വാസത്തിന്റെ ലക്ഷണമാണ്, ദൈവത്തേക്കാൾ ഉപരിയായി മനുഷ്യൻ ലോകത്തെയോ, മനുഷ്യരെയോ, കഴിവുകളെയോ ആശ്രയിക്കുന്നത് ദുര്‍ബ്ബലമായ വിശ്വാസത്തിന്റെയും, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.