ലത്തീൻ നവംബർ 03 ലൂക്കാ 14: 15-24 രക്ഷ പ്രതിബന്ധങ്ങൾ

“എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ‘ഒഴികഴിവ്’ പറയാന്‍ തുടങ്ങി. ഒന്നാമന്‍ പറഞ്ഞു, “ഞാന്‍ ഒരു വയല്‍ വാങ്ങി; അത് പോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു” (ലൂക്കാ 14:18).

മിശിഹാ ലോകത്തിനു നൽകുന്ന സാർവത്രിക രക്ഷയുടെ പ്രതീകമാണ് വലിയ വിരുന്ന്. ദൈവജനം വളരെ ദുഃഖകരമായ രീതിയിൽ പല ഒഴികഴിവുകൾ പറഞ്ഞ് രക്ഷയിലേക്കുള്ള വിളിയെ തിരസ്കരിച്ചു; ഇന്നും അനേകർ തിരസ്കരിക്കുന്നു. ചിലർ സമ്പത്ത് (പുതിയ നിലം വാങ്ങുന്നത്. വാക്യം 18) മൂലം, മറ്റുചിലർ തൊഴിൽ (കാലി നോട്ടം. വാക്യം 19), മറ്റുചിലർ ബന്ധങ്ങൾ (പുതുതായി വിവാഹം. വാക്യം 20).

സമ്പത്തോ, തൊഴിലോ, ബന്ധങ്ങളോ അതിൽ തന്നെ തിന്മയല്ല. പക്ഷെ, അവ ദൈവവുമായുള്ള ബന്ധത്തിന് ഒഴികഴിവാകുമ്പോൾ ദൈവം നൽകുന്ന രക്ഷ അപ്രാപ്യമാകും. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS